Suicide Case

ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി
തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി അജിൻ വെളിപ്പെടുത്തി. സിപിഐഎമ്മിൽ പ്രവർത്തിക്കാൻ ആനന്ദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിനായി ബ്രാഞ്ച് സെക്രട്ടറിയെയും മറ്റ് പ്രാദേശിക നേതാക്കളെയും സമീപിച്ചിരുന്നുവെന്നും അജിൻ പറയുന്നു. ആനന്ദ് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ച മണ്ണ് മാഫിയ സംഘം പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് ഡിസിസി ട്രഷറർ ആത്മഹത്യ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചു
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ഒല സിഇഒ ബവീഷ് അഗർവാളിനെതിരെ കേസ്; ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം
ബെംഗളൂരുവിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒല സിഇഒ ബവീഷ് അഗർവാളിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എഞ്ചിനീയറായ കെ അരവിന്ദ് ജോലിസ്ഥലത്തെ പീഡനം കാരണമാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കമ്പനിയിലെ സീനിയർ എക്സിക്യൂട്ടീവ് സുബ്രത് കുമാർ ദാസിനെയും പ്രതി ചേർത്തിട്ടുണ്ട്.

നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവിനെതിരെ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവിനെതിരെ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ വായ്പ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ആത്മഹത്യാ കുറിപ്പ്. ജോസ് ഫ്രാങ്ക്ളിൻ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

ആർഎസ്എസ് ശാഖയ്ക്കെതിരെ പോസ്റ്റിട്ട അനന്തു അജിയുടെ ആത്മഹത്യ: ആരോപണവിധേയൻ ഒളിവിൽ പോയെന്ന് സംശയം
കോട്ടയം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്ത സംഭവം അന്വേഷണത്തിൽ വഴിത്തിരിവിലേക്ക്. ആരോപണവിധേയനായ നിതീഷ് മുരളീധരൻ ഒളിവിൽ പോയതായി സംശയം. അനന്തുവിന്റെ ആത്മഹത്യക്ക് മുൻപ് റെക്കോർഡ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തമ്പാനൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അനന്തു അജിയുടെ ആത്മഹത്യ: എൻ.എം ആരെന്നു തിരിച്ചറിഞ്ഞു, ഉടൻ റിപ്പോർട്ട്
അനന്തു അജിയുടെ ആത്മഹത്യ കേസിൽ നിർണ്ണായക വഴിത്തിരിവ്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ട എൻ.എം നെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. തമ്പാനൂർ പോലീസ് ഉടൻതന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ആർ.എസ്.എസിൻ്റെ സജീവ പ്രവർത്തകനായ എൻ.എം എന്നയാളെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

അഭിഭാഷക ജിസ്മോളുടെയും കുട്ടികളുടെയും ആത്മഹത്യ: കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
കോട്ടയത്ത് അഭിഭാഷക ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭർതൃ വീട്ടിൽ ക്രൂര പീഡനം ഏറ്റിരുന്നുവെന്ന് ജിസ്മോളുടെ പിതാവ് മൊഴി നൽകിയിട്ടുണ്ട്.

അനിൽകുമാറിൻ്റെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ
തിരുവനന്തപുരം തിരുമല ബി ജെ പി കൗൺസിലർ അനിൽകുമാറിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. കന്റോണ്മെന്റ് എ.സി.പി.യുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കേസ് അന്വേഷിക്കുക. അനിൽ കുമാർ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയിൽ നിന്നും ലോൺ നൽകിയതിൽ കൂടുതലും ബിജെപി നേതാക്കൾക്കും സഹപ്രവർത്തകർക്കുമാണെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

അനിൽ ആത്മഹത്യ: ബിജെപിക്ക് ഉത്തരവാദിത്വമെന്ന് വി. ജോയ്
തിരുമല വാർഡ് കൗൺസിലർ അനിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി നേതൃത്വത്തിനെതിരെ ചോദ്യങ്ങളുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. അനിലിന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഒളിച്ചുവയ്ക്കാനുള്ള കാര്യങ്ങളെന്തെല്ലാമാണെന്നും, ബിജെപി നേതാക്കൾ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും വി. ജോയ് ആവശ്യപ്പെട്ടു.

ചാറ്റ് ജിപിടി ആത്മഹത്യക്ക് പ്രേരിപ്പിച്ചു; ഓപ്പൺ എഐക്കെതിരെ കേസ്
മകന്റെ ആത്മഹത്യക്ക് കാരണം ചാറ്റ് ജിപിടിയാണെന്ന് ആരോപിച്ച് മാതാപിതാക്കൾ കോടതിയിൽ. കലിഫോർണിയയിലെ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയായ ആദം ഏപ്രിലിൽ ആണ് ജീവനൊടുക്കിയത്. കുട്ടിയെ തടയുന്നതിനു പകരം ചാറ്റ്ബോട്ട് ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന മാർഗനിർദേശങ്ങൾ നൽകിയെന്നാണ് കേസ്.

പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
പറവൂരിൽ പലിശക്കെണിയിൽപ്പെട്ട് യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ബിന്ദു, പ്രദീപ് കുമാർ എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. ആശ രണ്ട് തവണകളായി ബിന്ദുവിൽ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെങ്കിലും 24 ലക്ഷത്തോളം രൂപ തിരികെ നൽകിയിട്ടുണ്ട്.

കോതമംഗലം ആത്മഹത്യ കേസ്: പ്രതി റമീസിൻ്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും
കോതമംഗലത്ത് 23 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റമീസിൻ്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. റമീസിനെ കസ്റ്റഡിയിൽ വാങ്ങി ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിൻ്റെ പരാതി.