ഉറക്കക്കുറവ് മധുരത്തോടുള്ള ആർത്തി വർധിപ്പിക്കുമെന്ന് ജപ്പാനിലെ തുസുബ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. തുടർച്ചയായ കണ്ണിറുക്കലാണ് ഇതിന് കാരണമെന്നും ഗവേഷകർ പറയുന്നു. ആരോഗ്യകരമായ ഉറക്കശീലങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ മധുരത്തോടുള്ള അമിതമായ ആർത്തി നിയന്ത്രിക്കാനാകുമെന്നും പഠനം സൂചിപ്പിക്കുന്നു.