Sudhanshu Dhulia

VC search committee

സാങ്കേതിക സർവകലാശാല വിസി നിയമനം; റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷൻ

നിവ ലേഖകൻ

സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ചെയർപേഴ്സണായി റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയയെ സുപ്രീം കോടതി നിയമിച്ചു. രണ്ടാഴ്ചക്കുള്ളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. വിസി നിയമനം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി അറിയിച്ചു.