Subroto Cup

സുബ്രതോ കപ്പ്: കേരളത്തിന് കിരീടം; ഫാറൂഖ് സ്കൂൾ ടീമിന് ഉജ്ജ്വല സ്വീകരണം
സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നേടിയ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ടീമിന് കോഴിക്കോട് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഡൽഹിയിൽ നടന്ന ഫൈനലിൽ ഉത്തരാഖണ്ഡ് അമിനിറ്റി പബ്ലിക് സ്കൂളിനെ 2-0ന് പരാജയപ്പെടുത്തിയാണ് ടീം കിരീടം നേടിയത്. സുബ്രതോ കപ്പ് ജൂനിയർ വിഭാഗത്തിൽ കേരളം ആദ്യമായി നേടുന്ന കിരീടമാണിത്.

സുബ്രതോ കപ്പ്: കേരളത്തെ അഭിനന്ദിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
സുബ്രതോ കപ്പ് ആദ്യമായി കേരളത്തിലേക്ക് എത്തിച്ച ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിനന്ദിച്ചു. ഉത്തരാഖണ്ഡിലെ അമിനിറ്റി സി.ബി.എസ്.ഇ പബ്ലിക് സ്കൂൾ ടീമിനെ 2 ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം കിരീടം നേടിയത്. 64 വർഷത്തെ ടൂർണമെൻ്റ് ചരിത്രത്തിൽ ആദ്യമായാണ് സുബ്രതോ കപ്പ് കേരളത്തിലേക്ക് എത്തുന്നത്.

കാൽപന്തുകളിയിൽ പെൺകരുത്ത്: സുബ്രതോ കപ്പിൽ തിളങ്ങി കരിമ്പുഴയുടെ ഭദ്ര
പാലക്കാട് ശ്രീകൃഷ്ണപുരത്ത് നടന്ന സുബ്രതോ കപ്പിൽ കരിമ്പുഴ സ്വദേശി ഭദ്രയുടെ പ്രകടനം ശ്രദ്ധേയമാകുന്നു. 2022-23ൽ പാലക്കാട് ശ്രീകൃഷ്ണപുരത്ത് നടന്ന കേരള സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പാലക്കാടിന്റെ ക്യാപ്റ്റനായി ഭദ്ര കളിച്ചു. 2024-25 ലെ 63-ാമത് സുബ്രതോ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ ഭദ്ര ശ്രദ്ധേയയായി.