തമിഴ് സിനിമയിലെ പ്രശസ്ത സംഘട്ടന സംവിധായകനും നടനുമായ എൻ കോതണ്ഡരാമൻ (65) ചെന്നൈയിൽ അന്തരിച്ചു. 25 വർഷത്തിലേറെ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ച അദ്ദേഹം, നിരവധി സിനിമകളിൽ ഉപവില്ലൻ വേഷങ്ങളിലും തിളങ്ങി. അവസാന കാലത്ത് തമിഴ് സ്റ്റണ്ട് യൂണിയന്റെ പരിചരണത്തിലായിരുന്നു.