ഫെബ്രുവരി 1 മുതൽ 3 വരെ കോഴിക്കോട്, കൊച്ചി, തൃശൂർ എന്നിവിടങ്ങളിൽ ഒഡെപെക് അന്താരാഷ്ട്ര വിദ്യാഭ്യാസ എക്സ്പോ നടക്കും. വിദേശപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയാണ് എക്സ്പോയുടെ ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർവകലാശാലകളുടെ പ്രതിനിധികൾ പങ്കെടുക്കും.