STUDENTS ATTACK

Plus Two Students Attack

പോത്തൻകോട് ശാസ്തവട്ടത്ത് പ്ലസ് ടു വിദ്യാർത്ഥികൾ വീട് കയറി ആക്രമിച്ചു; ഒരാൾക്ക് പരിക്ക്

നിവ ലേഖകൻ

ചേങ്കോട്ടുകോണം ശാസ്തവട്ടത്ത് ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികൾ വീട് കയറി അക്രമം നടത്തി. തുണ്ടത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി അഭയ് (17) ന് പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു, ഇതിന്റെ തുടർച്ചയായിട്ടാണ് രാത്രിയിൽ വീട് കയറി ആക്രമണം ഉണ്ടായത്. പരിക്കേറ്റ അഭയ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.