Student Visa

വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി; വിസ ഇന്റർവ്യൂ നിർത്തിവെച്ച് അമേരിക്ക
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുമാനം വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്നു. എഫ്, എം, ജെ വിസ അപേക്ഷകർക്കുള്ള വിസ ഇന്റർവ്യൂകൾ അമേരിക്ക നിർത്തിവെച്ചു. ക്ലാസുകൾ മുടക്കിയാൽ വിസ റദ്ദാക്കുന്ന കടുത്ത നടപടിയിലേക്കും നീങ്ങാൻ സാധ്യതയുണ്ട്.

വിസ ചട്ടങ്ങൾ ലംഘിച്ചാൽ നടപടി; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി യുഎസ്
കൂട്ട നാടുകടത്തൽ വിവാദങ്ങൾക്കിടയിൽ ഇന്ത്യൻ, വിദേശ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി അമേരിക്ക. ക്ലാസ്സുകളിൽ നിന്ന് വിട്ടുനിൽക്കുകയോ കോഴ്സിൽ നിന്ന് ഒഴിവാകുകയോ ചെയ്യുന്ന വിദേശ വിദ്യാർത്ഥികൾക്ക് വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് യുഎസ് എംബസി അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ഉണ്ടായാൽ വിസ റദ്ദാക്കാനുള്ള സാധ്യതയുണ്ട്.

അമേരിക്കയിൽ വിദ്യാർത്ഥി വിസകൾ റദ്ദാക്കി; ആശങ്കയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ
അമേരിക്കയിൽ പഠിക്കുന്ന 600 ലധികം വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് വിസ റദ്ദാക്കിയത്. വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്കയുണ്ട്.

കാനഡ എസ്ഡിഎസ് അവസാനിപ്പിച്ചു; ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി
കാനഡ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം അടിയന്തരമായി അവസാനിപ്പിച്ചു. ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലേക്കുള്ള വിസ സ്കീമായിരുന്നു ഇത്. എല്ലാ വിദ്യാർഥികൾക്കും തുല്യ പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് കാനഡ വ്യക്തമാക്കി.