Student Suicide

കോഴിക്കോട് എൻഐടി വിദ്യാർത്ഥി ആത്മഹത്യ: കേന്ദ്ര വിജിലൻസ് കമ്മീഷൻ ഇടപെടുന്നു
കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ ഇടപെടുന്നു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എൻഐടി വിജിലൻസ് വിഭാഗത്തിന് കമ്മീഷൻ നിർദ്ദേശം നൽകി. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് കമ്മീഷൻ്റെ നടപടി.

ആശിർ നന്ദ ആത്മഹത്യ: അധ്യാപകർക്കെതിരെ കേസ്
ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർ നന്ദയുടെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് കേസ് എടുത്തത്. ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിരുന്ന 5 അധ്യാപകരെ സ്കൂളിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.

പാലക്കാട്: ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെ കേസ്
പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സെന്റ് ഡൊമിനിക് സ്കൂളിലെ അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർ നന്ദ (14) എന്ന വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്. സ്കൂളിലെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

അധ്യാപക പീഡനം: ഉത്തർപ്രദേശിൽ ബി.ഡി.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ശാരദ യൂണിവേഴ്സിറ്റിയിലെ ബി.ഡി.എസ് വിദ്യാർത്ഥിനി അധ്യാപക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. അധ്യാപകർ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതാണ് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കോളേജ് അധികൃതർ സംഭവം മറച്ചുവെക്കാൻ ശ്രമിച്ചെന്നും വിദ്യാർത്ഥികൾ ആരോപിച്ചു, തുടർന്ന് കാമ്പസിൽ പ്രതിഷേധം നടക്കുകയാണ്.

പെൺസുഹൃത്തിന്റെ അച്ഛന്റെ ഭീഷണി; ബി.ടെക് വിദ്യാർത്ഥി ജീവനൊടുക്കി
ഉത്തർപ്രദേശിൽ പെൺസുഹൃത്തിന്റെ അച്ഛന്റെ ബ്ലാക്ക്മെയിലിനെ തുടർന്ന് ബി.ടെക് വിദ്യാർത്ഥി ജീവനൊടുക്കി. രാം സ്വരൂപ് സർവകലാശാലയിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയായ തുഷാർ വർമ്മയാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ പിതാവ് 30 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

തിരുവനന്തപുരത്ത് ഫ്ലാറ്റിൽ നിന്ന് ചാടി സ്കൂൾ വിദ്യാർത്ഥി മരിച്ചു
തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് ഫ്ലാറ്റിൽ നിന്ന് ചാടി 14 വയസ്സുകാരൻ മരിച്ചു. കഴക്കൂട്ടത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു പ്രണവ്. സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.

ഒഡീഷയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി; പിതാവിനോട് സംസാരിച്ച് രാഹുൽ ഗാന്ധി
ഒഡീഷയിൽ അധ്യാപക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ പിതാവുമായി രാഹുൽ ഗാന്ധി സംസാരിച്ചു. ഇരയുടെ കുടുംബത്തിന് പൂർണ്ണ നീതി ഉറപ്പാക്കുമെന്നും പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകി. സംഭവിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും നീതി ലഭിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഒഡീഷയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; യുജിസി അന്വേഷണം പ്രഖ്യാപിച്ചു
ഒഡീഷയിൽ കോളേജ് വിദ്യാർത്ഥിനി അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുജിസി അന്വേഷണം പ്രഖ്യാപിച്ചു. നാലംഗ സമിതി കേസ് അന്വേഷിച്ച് ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകൾ നൽകും. പെൺകുട്ടിയുടെ കുടുംബത്തിന് ഒപ്പം സർക്കാർ ഉണ്ടെന്നും പ്രതികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉറപ്പ് നൽകി.

ഒഡീഷയിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ സന്ദർശിച്ച് രാഷ്ട്രപതി
ഒഡീഷയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ രാഷ്ട്രപതി ദ്രൗപതി മുർമു സന്ദർശിച്ചു. 90% പൊള്ളലേറ്റ വിദ്യാർത്ഥിനി ബാലസോറിൽ ചികിത്സയിലാണ്. അധ്യാപകനെതിരെ നൽകിയ ലൈംഗിക അധിക്ഷേപ പരാതി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം.

പരീക്ഷാ പേടിയില് എറണാകുളത്ത് വിദ്യാര്ഥിനി ജീവനൊടുക്കി
എറണാകുളം പെരുമ്പാവൂരിൽ പരീക്ഷാ പേടി മൂലം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂർ പൊക്കൽ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷകൾ നന്നായി എഴുതാൻ സാധിക്കാത്തതിലുള്ള വിഷമം ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട്: വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; അധ്യാപകരുടെ പങ്ക് അന്വേഷിക്കുന്നു
പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യാക്കുറിപ്പിൽ ചില അധ്യാപകരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. സ്കൂൾ അധികൃതർ വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

മാർക്ക് കുറഞ്ഞാൽ താഴത്തെ ക്ലാസ്സിലിരുത്തും; സെന്റ് ഡൊമിനിക് സ്കൂളിനെതിരെ കൂടുതൽ തെളിവുകൾ
പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ വിദ്യാർത്ഥിനി ആശീർ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മാർക്ക് കുറഞ്ഞാൽ താഴത്തെ ക്ലാസ്സിലിരുത്തുമെന്ന് വിദ്യാർത്ഥികളെക്കൊണ്ട് എഴുതി വാങ്ങാറുണ്ടെന്ന രേഖ ട്വന്റിഫോറിന് ലഭിച്ചു. ഇതേതുടർന്ന് സ്കൂൾ മാനേജ്മെൻ്റിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു.