തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ മേൽ കണ്ണിമാങ്ങ വീണു. ഈ നിമിഷം പകർത്തിയ കേരള മീഡിയ അക്കാദമിയിലെ വിദ്യാർത്ഥിനിയെ മന്ത്രി അഭിനന്ദിച്ചു. സുപർണ എസ് അനിൽ എന്ന വിദ്യാർത്ഥിനിയുടെ ഫോട്ടോഗ്രാഫി കഴിവ് മന്ത്രി പ്രശംസിച്ചു.