Student Issue

കുണ്ടംകുഴിയിൽ വിദ്യാർത്ഥിയുടെ കർണപുടം തകർത്ത സംഭവം; ഹെഡ്മാസ്റ്റർ അവധിയിൽ, ഉടൻ അറസ്റ്റുണ്ടാകില്ലെന്ന് പൊലീസ്
നിവ ലേഖകൻ
കാസർഗോഡ് കുണ്ടംകുഴി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയുടെ കർണപുടം തകർത്ത സംഭവത്തിൽ ഹെഡ്മാസ്റ്റർ അവധിയിൽ പോയെന്ന് പോലീസ്. സംഭവത്തിൽ ബേഡകം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകൂ എന്ന് പോലീസ് അറിയിച്ചു.

അധ്യാപക കുടിപ്പക: വിദ്യാർത്ഥിനി ബലിയാടായ സംഭവം; അടിയന്തര ഇടപെടലുമായി വിദ്യാഭ്യാസ വകുപ്പ്
നിവ ലേഖകൻ
തിരുവനന്തപുരത്ത് അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ വിദ്യാർത്ഥിനി ബലിയാടായ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ടു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിഷയത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദ്ദേശം നൽകി.