Student Crisis

കേരള സർവകലാശാലയിലെ അധികാര തർക്കം; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
നിവ ലേഖകൻ
കേരള സർവകലാശാലയിലെ രജിസ്ട്രാർ നിയമനവുമായി ബന്ധപെട്ടുണ്ടായ അധികാര തർക്കം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു. സീൽ പതിപ്പിക്കാൻ ആളില്ലാത്തതിനാൽ, യുജിസി ഗ്രാന്റുകൾ ലഭിക്കാൻ സമർപ്പിക്കേണ്ട വിനിയോഗ സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയുന്നില്ല. ഇത് മൂലം വിദ്യാർത്ഥികളുടെ തുടർ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.

കൊല്ലത്ത് കോളേജ് ജപ്തി: വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിൽ
നിവ ലേഖകൻ
കൊല്ലത്ത് യൂണിവേഴ്സിറ്റി അംഗീകൃത കോളേജ് ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലായി. സാമ്പത്തിക ബാധ്യതയെ തുടർന്ന് കടക്കൽ കോട്ടപ്പുറം പി.എം.എസ്.എ കോളേജാണ് ജപ്തി ചെയ്തത്. ഇതോടെ പരീക്ഷ എഴുതാൻ പോലും കഴിയാതെ നിരവധി വിദ്യാർത്ഥികളാണ് പെരുവഴിയിലായിരിക്കുന്നത്.