Stray Dogs

അടൂര് കോടതി വളപ്പില് ഇരുപതിലേറെ തെരുവുനായ്ക്കളെ ഉപേക്ഷിച്ച നിലയില്
പത്തനംതിട്ട അടൂര് കോടതി വളപ്പില് ഇരുപതിലധികം തെരുവുനായ്ക്കളെ ഉപേക്ഷിച്ച നിലയില് കണ്ടെത്തി. കോടതി ചേര്ന്ന സമയത്താണ് പലരും നായ്ക്കളെ കണ്ടത്. സംഭവത്തില് അടിയന്തര നടപടി ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് നഗരസഭയ്ക്ക് കത്ത് നല്കിയിരിക്കുകയാണ്.

തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തെരുവുനായ ആക്രമണം; 5 പേർക്ക് പരിക്ക്
തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പ്രഭാത നടത്തത്തിനെത്തിയവരെയാണ് നായ ആക്രമിച്ചത്. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

തെരുവുനായ ശല്യം: സുപ്രീംകോടതി ഉത്തരവിറക്കി; നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം
തെരുവുനായ വിഷയത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. പൊതുസ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റാനും, വന്ധ്യംകരണം ചെയ്ത് സംരക്ഷിക്കാനും നിർദ്ദേശം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്.

പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണം; സുപ്രീം കോടതി ഉത്തരവ്
തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്നാണ് പ്രധാന നിർദ്ദേശം. പിടികൂടുന്ന നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റണം, പിടികൂടിയ സ്ഥലത്ത് തന്നെ തുറന്നു വിടരുത് എന്നും കോടതി അറിയിച്ചു.

ഇടുക്കിയിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രം പാതിവഴിയിൽ; നിർമ്മാണം നിലച്ചു
ഇടുക്കി ജില്ലയിലെ തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ നിർമ്മാണം പാതിയിൽ മുടങ്ങി. ഒന്നേമുക്കാൽ കോടി രൂപയുടെ പ്രവൃത്തികൾ നടത്തിയിട്ടും ബില്ലുകൾ ലഭിക്കാത്തതിനെ തുടർന്ന് കരാറുകാരൻ പണി നിർത്തി. തെരുവുനായ ശല്യം രൂക്ഷമായി തുടരുമ്പോഴും എബിസി സെന്റർ ഇല്ലാത്ത സംസ്ഥാനത്തെ ഒരേ ഒരു ജില്ലയായി ഇടുക്കി തുടരുകയാണ്.

തെരുവുനായ കേസ്: ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി
തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിമാരെ വിളിച്ചു വരുത്തി. മറുപടി നൽകാത്ത സംസ്ഥാനങ്ങൾക്കെതിരെയാണ് നടപടി. നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചു.

സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചു; കിളിമാനൂരിലാണ് സംഭവം
തിരുവനന്തപുരം കിളിമാനൂർ ഗവ. എൽപി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. സ്കൂളിൽ കലോത്സവം നടക്കുന്നതിനിടെ ഉച്ചഭക്ഷണ സമയത്താണ് സംഭവം നടന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ഡൽഹിയിൽ വിദേശ കോച്ചുമാർക്ക് തെരുവ് നായയുടെ കടിയേറ്റു
വേൾഡ് പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ വിദേശ കോച്ചുമാർക്ക് ഡൽഹിയിൽ തെരുവ് നായയുടെ കടിയേറ്റു. കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാൻസോ, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു എന്നിവർക്കാണ് കടിയേറ്റത്. ഇരുവരെയും സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

തെരുവുനായ ശല്യം: സുപ്രീംകോടതി വിധി നാളെ
ഡൽഹിയിലെ തെരുവുനായ ശല്യത്തിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് നാളെ വിധി പറയും. ജസ്റ്റിസ് ജെ.ബി പർദ്ദിവാലയുടെ ബെഞ്ചിൽ നിന്നാണ് കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്. തെരുവ് നായകളെ പിടികൂടുന്നതിന് മൃഗസ്നേഹികൾ തടസ്സമുണ്ടാക്കിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവിനെ വിമർശിച്ച് രാഹുൽ ഗാന്ധി
ഡൽഹിയിലെ തെരുവുനായ്ക്കളെ എട്ട് ആഴ്ചകൾക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിനെ രാഹുൽ ഗാന്ധി വിമർശിച്ചു. ഈ നിർദ്ദേശം ദീർഘവീക്ഷണമില്ലാത്തതും ക്രൂരവുമാണെന്ന് അദ്ദേഹം പറഞ്ഞു. തെരുവുനായ പ്രശ്നത്തെ കൂടുതൽ അനുകമ്പയോടെ സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെരുവുനായ്ക്കളെ മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ മനേകാ ഗാന്ധി
ഡൽഹിയിലെ തെരുവുനായ്ക്കളെ എട്ട് ആഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ മനേകാ ഗാന്ധി രംഗത്ത്. തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ഇത് പാരിസ്ഥിതികവും സാമ്പത്തികവുമായ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. പാരിസിൽ 1880-ൽ നടന്ന സംഭവം അവർ ഓർമ്മിപ്പിച്ചു.

മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ നായ്ക്കളെ കുഴിച്ചുമൂടിയ സംഭവം; നാല് ജഡങ്ങൾ കണ്ടെത്തി
മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇരുനൂറോളം നായ്ക്കളെ ജീവനോടെ കുഴിച്ചുമൂടിയെന്ന് ആനിമൽ റെസ്ക്യൂ ടീം ആരോപിച്ചു. സംഭവത്തിൽ നാല് നായ്ക്കളുടെ ജഡം കണ്ടെത്തിയിട്ടുണ്ട്.