Stray Dog Issue

stray dog issue

തെരുവ് നായ വിഷയം: മൃഗസ്നേഹിക്കും സർക്കാരിനുമെതിരെ വിമർശനവുമായി ഹൈക്കോടതി

നിവ ലേഖകൻ

തെരുവ് നായ വിഷയത്തില് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും നിര്ണായകമായ ഇടപെടലുകളാണ് ഉണ്ടായിരിക്കുന്നത്. തെരുവ് നായകളുടെ വിഷയത്തില് നടപടി ആവശ്യപ്പെട്ടുള്ള ഹര്ജിയെ എതിര്ത്ത് കക്ഷി ചേരാനെത്തിയ മൃഗസ്നേഹി സാബു സ്റ്റീഫനോടാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്ശം ഉണ്ടായത്. ആരോഗ്യവകുപ്പിന്റെ കണക്കുകള് പ്രകാരം നാലുമാസം കൊണ്ട് 1,31,244 പേര്ക്കാണ് സംസ്ഥാനത്ത് തെരുവ് നായകളുടെ കടിയേറ്റത്.