Stranded Group

Stranded Malayali Group

നേപ്പാളിൽ കുടുങ്ങിയ മലയാളി സംഘം ഇന്ന് മടങ്ങിയെത്തും; എറണാകുളം നിർമ്മല കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് സംഘത്തിലുള്ളത്

നിവ ലേഖകൻ

നേപ്പാളിലെ ആഭ്യന്തര കലാപത്തെ തുടർന്ന് അവിടെ കുടുങ്ങിയ എറണാകുളം മുളന്തുരുത്തി നിർമ്മല കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും ഇന്ന് നാട്ടിലേക്ക് മടങ്ങിയെത്തും. കേരള സർക്കാരിന്റെ ഇടപെടലാണ് ഇവരുടെ മടക്കയാത്ര സാധ്യമാക്കിയത്. ഇന്റർനാഷണൽ സ്റ്റുഡൻസ് എക്സ്പോയിൽ പങ്കെടുക്കാൻ നേപ്പാളിലെത്തിയ 12 അംഗ സംഘമാണ് ഭൈരവായിലെ സംഘർഷത്തെ തുടർന്ന് യാത്ര മുടങ്ങിപ്പോയത്.