കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുമെന്ന വാർത്തകൾ സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് നിഷേധിച്ചു. യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നും പാർട്ടിയെ തകർക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃത്വവും ഇത്തരം റിപ്പോർട്ടുകൾ നിഷേധിച്ചു.