വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ ചിത്രങ്ങൾക്കൊപ്പം പാട്ടുകളും ട്യൂണുകളും ചേർക്കാനുള്ള പുതിയ സംവിധാനം പരീക്ഷണ ഘട്ടത്തിലാണ്. മെറ്റയുടെ വാട്സ്ആപ്പ് ബീറ്റ പതിപ്പിലാണ് ഈ പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്ക് സമാനമായി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് ഇൻസ്റ്റാഗ്രാമിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.