Starlink
ലോകത്തിലെ ആദ്യ സ്റ്റാർലിങ്ക് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേയ്‌സ്
ഖത്തർ എയർവേയ്സ് ലോകത്തിലെ ആദ്യത്തെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സജ്ജീകരിച്ച ബോയിംഗ് 777 വിമാനം അവതരിപ്പിച്ചു. ദോഹയിൽ നിന്ന് ലണ്ടനിലേക്കുള്ള സർവീസിൽ യാത്രക്കാർക്ക് സൗജന്യമായി അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. 2025-ഓടെ ഖത്തർ എയർവേയ്സിന്റെ മുഴുവൻ ബോയിംഗ് 777, എയർബസ് A350 ഫ്ലീറ്റുകളിലും സ്റ്റാർലിങ്ക് സേവനം ലഭ്യമാകും.
ഫ്ലോറിഡയിൽ സ്റ്റാർലിങ്ക് വഴി മൊബൈൽ കണക്റ്റിവിറ്റി: സ്പേസ് എക്സിന് അടിയന്തര അനുമതി
ഫ്ലോറിഡയിൽ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഴി മൊബൈൽ കണക്റ്റിവിറ്റി നൽകാൻ സ്പേസ് എക്സിന് അനുമതി ലഭിച്ചു. കാറ്റഗറി-5 കൊടുങ്കാറ്റിനെ മുന്നിൽ കണ്ടാണ് തീരുമാനം. നോർത്ത് കരൊലിനയിൽ ഇത്തരം സേവനം വിജയകരമായി നടപ്പിലാക്കിയിരുന്നു.
സ്റ്റാര്ലിങ്കിന് ഡയറക്ട്-ടു-സെല് സേവനം: നോര്ത്ത് കരൊലിനയ്ക്ക് എഫ്സിസി അനുമതി
സ്റ്റാര്‍ലിങ്കിന് ഡയറക്ട്-ടു-സെല് സേവനങ്ങള് നല്കാന് ഫെഡറല് കമ്മ്യൂണിക്കേഷന് കമ്മീഷന് അനുമതി നൽകി. ഹെലെന് കൊടുങ്കാറ്റ് ബാധിച്ച നോര്ത്ത് കരൊലിനയില് സേവനം എത്തിക്കാനാണ് അനുമതി. ഉപഗ്രഹങ്ങളില് നിന്ന് നേരിട്ട് മൊബൈല് കണക്ടിവിറ്റി ലഭ്യമാകുന്നതോടെ, ഉള്നാടന് പ്രദേശങ്ങളില് താമസിക്കുന്നവര്ക്ക് നേരിട്ട് മൊബൈല് ഫോണില് നിന്ന് വിളിക്കാനും സന്ദേശങ്ങള് കൈമാറാനും സാധിക്കും.