Sreekumaran Thampi

മധുവിനെക്കുറിച്ച് വേണുഗോപാൽ എഴുതിയത് തെറ്റ്; വിമർശനവുമായി ശ്രീകുമാരൻ തമ്പി
നടൻ മധുവിന്റെ ജന്മദിനത്തിൽ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിനെതിരെ വിമർശനവുമായി ശ്രീകുമാരൻ തമ്പി. വേണുഗോപാൽ എഴുതിയ കാര്യങ്ങളിൽ വസ്തുതാപരമായ തെറ്റുകളുണ്ടെന്നും ഇത് മധുവിനെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും തമ്പി ആരോപിച്ചു. സിനിമാരംഗത്തും സംഗീതരംഗത്തുമുള്ളവരെക്കുറിച്ച് കേട്ടറിഞ്ഞ കാര്യങ്ങൾ ഗോസിപ്പുകളാക്കി പ്രചരിപ്പിക്കുന്നത് ഒരു ഫാഷനായി കൊണ്ടുനടക്കുന്ന ഈ കാലത്ത്, മധുവിനെപ്പോലുള്ളവരെക്കുറിച്ച് അറിയാത്ത കാര്യങ്ങൾ എഴുതി കയ്യടി നേടാൻ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടൂരിന് പിന്തുണയുമായി ശ്രീകുമാരൻ തമ്പി; പുഷ്പവതിയുടെ പ്രതിഷേധം ശരിയായില്ല
സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണന് പിന്തുണയുമായി സംവിധായകൻ ശ്രീകുമാരൻ തമ്പി രംഗത്ത്. കെ.എസ്.എഫ്.ഡി.സി പണം നൽകുമ്പോൾ സുതാര്യത വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന് ശ്രീകുമാരൻ തമ്പി ചോദിച്ചു. അടൂരിന്റെ പ്രസംഗത്തിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ലെന്നും അദ്ദേഹം വിമർശിച്ചു.

ശ്രീകുമാരന് തമ്പിക്ക് പക്ഷാഘാതം; ആരോഗ്യനില മെച്ചപ്പെടുന്നു
പ്രമുഖ കവിയും സംവിധായകനുമായ ശ്രീകുമാരന് തമ്പിക്ക് പെട്ടെന്ന് പക്ഷാഘാതമുണ്ടായി. കിംസ് ഹെല്ത്തില് ഒരാഴ്ച ചികിത്സയിലായിരുന്നു. ഇപ്പോള് ഒരു മാസത്തെ പൂര്ണ വിശ്രമത്തിലാണ്.