Spotify

ഇഷ്ടഗാനങ്ങൾ ഇനി വാട്സ്ആപ്പ് സ്റ്റാറ്റസിൽ; പുതിയ ഫീച്ചറുമായി സ്പോട്ടിഫൈ
സംഗീത ആസ്വാദകർക്ക് സന്തോഷം നൽകുന്ന ഫീച്ചറുമായി സ്പോട്ടിഫൈ. സ്പോട്ടിഫൈയിലുള്ള പാട്ടുകൾ, പോഡ്കാസ്റ്റുകൾ, ആൽബങ്ങൾ എന്നിവ ഇനി വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ പങ്കിടാം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും.

സ്പോട്ടിഫൈ സിഇഒ സ്ഥാനമൊഴിയുന്നു; ഡാനിയേൽ ഏക് എക്സിക്യൂട്ടീവ് ചെയർമാനാകും
സ്പോട്ടിഫൈയുടെ സിഇഒ സ്ഥാനത്ത് നിന്നും ഡാനിയേൽ ഏക് പടിയിറങ്ങുന്നു. 2008-ൽ കമ്പനി തുടങ്ങിയത് മുതൽ സിഇഒ ആയിരുന്നു അദ്ദേഹം. പുതിയ നിയമനം അടുത്ത വർഷം ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തേക്ക് അദ്ദേഹം മാറും.

യുവതലമുറയുടെ ഇഷ്ടം പാട്ടുകൾ; പഠന റിപ്പോർട്ടുമായി സ്പോട്ടിഫൈ
സ്പോട്ടിഫൈയുടെ പുതിയ പഠന റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ യുവതലമുറയുടെ ദൈനംദിന ജീവിതത്തിൽ പാട്ടുകൾക്ക് വലിയ സ്ഥാനമുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ 10 വരെയും, വാരാന്ത്യങ്ങളിൽ 10 മുതൽ 12 വരെയുമാണ് ഇവർ കൂടുതലായി പാട്ടുകൾ കേൾക്കുന്നത്. പഠനത്തിൽ വ്യക്തിഗത പ്ലേലിസ്റ്റുകൾക്ക് ആവശ്യക്കാരേറെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.