SPORTS

കേരള സൂപ്പർ ലീഗ്: തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം
കേരള സൂപ്പർ ലീഗിൽ തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. ക്യാപ്റ്റൻ മെയിൻസൺ ആൽവസ് നേടിയ ഗോളിലാണ് തൃശ്ശൂർ വിജയം കണ്ടെത്തിയത്. മലപ്പുറം എഫ്സി കണ്ണൂർ വാരിയേഴ്സ് എഫ്സിയെ അടുത്ത മത്സരത്തിൽ നേരിടും.

അർജന്റീനയുടെ കൊച്ചിയിലെ മത്സരം; ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രിയുടെ യോഗം
അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരത്തിനായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. നവംബറിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ നിയമിക്കും.

വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യൻ പേസർമാർ; 162 റൺസിന് ഓൾ ഔട്ട്
ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ പേസർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 44.1 ഓവറിൽ 162 റൺസിന് ഓൾ ഔട്ടായി. സിറാജ് നാല് വിക്കറ്റും ബൂംറ മൂന്ന് വിക്കറ്റും നേടി.

വനിതാ ലോകകപ്പ്: ലങ്കയെ തകർത്ത് ഇന്ത്യ; ദീപ്തി ശർമ്മയ്ക്ക് അപൂർവ റെക്കോർഡ്
വനിതാ ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയ വിജയത്തിൽ ദീപ്തി ശർമ്മയുടെ പ്രകടനം നിർണായകമായി. മത്സരത്തിൽ 53 റൺസ് നേടുകയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. വനിതാ ഏകദിനത്തിൽ ഈ നേട്ടം രണ്ട് തവണ സ്വന്തമാക്കുന്ന ഏക താരമെന്ന റെക്കോർഡും ദീപ്തി ശർമ്മയ്ക്ക് സ്വന്തമായി.

വെസ്റ്റിൻഡീസിനെതിരെ നേപ്പാളിന് തകർപ്പൻ ജയം; 90 റൺസിനാണ് വിജയം നേടിയത്
രണ്ടാം ട്വന്റി 20 മത്സരത്തിലും വെസ്റ്റിൻഡീസിനെതിരെ നേപ്പാൾ തകർപ്പൻ വിജയം നേടി. 90 റൺസിനാണ് നേപ്പാൾ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുത്തു. വെസ്റ്റിൻഡീസ് 17.1 ഓവറിൽ 83 റൺസിന് ഓൾ ഔട്ടായി.

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; പരമ്പരയിൽ വിജയത്തുടക്കം
ഓസ്ട്രേലിയ അണ്ടർ 19 നെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ മലയാളി താരം ജോൺ ജെയിംസിൻ്റെ അർധ സെഞ്ചുറി പ്രകടനം ഉണ്ടായിരിന്നു..

ആർച്ചറി പ്രീമിയർ ലീഗ് ടീമുകളെ പ്രഖ്യാപിച്ചു; അംബാസഡറായി രാം ചരൺ
ആർച്ചറി പ്രീമിയർ ലീഗിന്റെ ആദ്യ സീസണിലെ ടീമുകളെ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 2 മുതൽ 12 വരെ ന്യൂഡൽഹിയിലെ യമുന സ്പോർട്സ് കോംപ്ലക്സിൽ ടൂർണമെൻ്റ് നടക്കും. പ്രശസ്ത നടൻ രാം ചരണിനെ ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എഎഐ) ബ്രാൻഡ് അംബാസഡറായി നിയമിച്ചു.

ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടി സജൽഖാൻ
സ്റ്റൈൽ സ്പോർട്സ് അക്കാദമിയിലെ സീനിയർ കായിക താരം സജൽഖാൻ ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടി. തിരുവനന്തപുരത്ത് നടന്ന 69-ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിലാണ് സജൽഖാൻ മെഡൽ നേടിയത്. ട്രിപ്പിൾ ജമ്പിൽ സ്വർണ്ണവും ലോംഗ് ജമ്പിൽ വെള്ളി മെഡലും നേടി.

ഏഷ്യാ കപ്പ് ഹോക്കി: കൊറിയയെ തകർത്ത് ഇന്ത്യക്ക് കിരീടം, ലോകകപ്പ് യോഗ്യത
ഏഷ്യാ കപ്പ് ഹോക്കി ഫൈനലിൽ ഇന്ത്യ കൊറിയയെ തകർത്ത് കിരീടം നേടി. രാജ്ഗിർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ 4-1നാണ് ഇന്ത്യ വിജയിച്ചത്. ഈ വിജയത്തോടെ ഇന്ത്യ അടുത്ത വർഷം നടക്കുന്ന എഫ്ഐഎച്ച് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടി.

യു.എസ് ഓപ്പൺ: കിരീടം നേടുന്നവരെ കാത്തിരിക്കുന്നത് റെക്കോർഡ് സമ്മാനത്തുക
യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടുന്നവരെ കാത്തിരിക്കുന്നത് റെക്കോർഡ് സമ്മാനത്തുകയാണ്. ഫൈനലിൽ ഒന്നാം സ്ഥാനത്തുള്ള ജാനിക് സിന്നറും രണ്ടാം സ്ഥാനത്തുള്ള കാർലോസ് അൽക്കാരസും തമ്മിൽ ഏറ്റുമുട്ടും. പുരുഷ, വനിതാ സിംഗിൾസ് ചാമ്പ്യൻമാർക്ക് ഓരോരുത്തർക്കും അഞ്ച് മില്യൺ ഡോളർ വീതം ലഭിക്കും.

വേനൽക്കാല ട്രാൻസ്ഫറിൽ റെക്കോർഡ് തുക ചെലവഴിച്ച് പ്രീമിയർ ലീഗ് ക്ലബ്ബുകൾ
വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബുകൾ റെക്കോർഡ് തുക ചെലവഴിച്ചു. ഏകദേശം മൂന്ന് ബില്യൺ പൗണ്ട് (നാല് ബില്യൺ ഡോളർ) ആണ് ഈ സീസണിൽ ക്ലബ്ബുകൾ കളിക്കാർക്കായി ചിലവഴിച്ചത്. ലിവർപൂൾ 125 മില്യൺ പൗണ്ട് (169 മില്യൺ ഡോളർ) മുടക്കി ന്യൂകാസിൽ യുണൈറ്റഡ് സ്ട്രൈക്കർ അലക്സാണ്ടർ ഇസക്കിനെ സ്വന്തമാക്കി.

ഉയരം കുറഞ്ഞവരുടെ ടീം ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബ് ഏരീസ് കൊല്ലം സെയിലേഴ്സുമായി സൗഹൃദ മത്സരത്തിനിറങ്ങി
ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബും ഏരീസ് കൊല്ലം സെയിലേഴ്സും തമ്മിൽ നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരം കായിക ലോകത്തിന് മാതൃകയായി. ഇന്ത്യയിലെ ഉയരം കുറഞ്ഞവരുടെ ആദ്യത്തെ സ്പോർട്സ് ക്ലബ്ബാണ് ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബ്. 'ക്രിക്കറ്റ് ഫോർ ഓൾ' എന്ന ആശയം മുൻനിർത്തിയാണ് ഏരീസ് കൊല്ലം സെയിലേഴ്സ് ഈ സൗഹൃദ മത്സരം സംഘടിപ്പിച്ചത്.