Sports Training

കോച്ചസ് എംപവർമെൻ്റ് പ്രോഗ്രാം 2025 സമാപിച്ചു
കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലുമായി ചേർന്ന് സംഘടിപ്പിച്ച 'കോച്ചസ് എംപവർമെൻ്റ് പ്രോഗ്രാം 2025' സമാപിച്ചു. സായി എൽ.എൻ.സി.പിയിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന പരിശീലന പരിപാടിയിൽ 187 കോച്ചുമാർ പങ്കെടുത്തു. പരിശീലന സെഷനുകൾ മികച്ച അനുഭവമായെന്ന് കോച്ചുമാർ അഭിപ്രായപ്പെട്ടു.

കോച്ചസ് എംപവർമെന്റ് പ്രോഗ്രാം 2025: രണ്ടാം ഘട്ട പരിശീലന പരിപാടിക്ക് തുടക്കമായി
കായിക യുവജന കാര്യാലയവും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 'കോച്ചസ് എംപവർമെന്റ് പ്രോഗ്രാം 2025' ന്റെ രണ്ടാം ഘട്ട പരിശീലന പരിപാടിക്ക് തുടക്കമായി. സായി എൽഎൻസിപിയിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ വിവിധ കായിക വിഭാഗങ്ങളിലെ 100 കോച്ചുമാർ പങ്കെടുക്കുന്നു. ജൂലൈ 14 മുതൽ 18 വരെ എൽഎൻസിപിയിൽ പരിശീലന പരിപാടി നടക്കും.

കോച്ചസ് എംപവർമെൻ്റ് പ്രോഗ്രാം 2025 ഒന്നാം ഘട്ടം സമാപിച്ചു
സംസ്ഥാനത്തെ തെരഞ്ഞെടുത്ത കോച്ചുമാർക്ക് കായികരംഗത്തെ പുതിയ പരിശീലന രീതികൾ പരിചയപ്പെടുത്തുന്ന 'കോച്ചസ് എംപവർമെൻ്റ് പ്രോഗ്രാം 2025' ന്റെ ഒന്നാം ഘട്ടം സമാപിച്ചു. കായിക യുവജന കാര്യാലയവും സ്പോർട്സ് കൗൺസിലും സംയുക്തമായി സായി എൽഎൻസിപിയിൽ വെച്ച് നടത്തിയ പരിശീലന പരിപാടിയിൽ വിവിധ കായിക വിഭാഗങ്ങളിലെ 86 കോച്ചുമാർക്ക് വിദഗ്ധ പരിശീലനം നൽകി. പരിശീലന പരിപാടിയുടെ ഭാഗമായി പങ്കെടുത്ത കോച്ചുമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സമാപന ചടങ്ങിൽ നടന്നു.

കോച്ചസ് എംപവർമെൻ്റ് പ്രോഗ്രാം 2025 ന് തുടക്കമായി
കായിക യുവജന കാര്യാലയവും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന കോച്ചസ് എംപവർമെൻ്റ് പ്രോഗ്രാം 2025 ന് തുടക്കമായി. സായി എൽഎൻസിപിയിൽ നടന്ന ചടങ്ങിൽ കായിക യുവജന കാര്യാലയം ഡയറക്ടർ വിഷ്ണുരാജ് പി. പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയുടെ ആദ്യഘട്ടം വെള്ളിയാഴ്ച അവസാനിക്കും.