Sports Quota

കുസാറ്റിൽ കായിക താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2025-26 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്ക് കായിക താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് പരിശോധിക്കുക.

മെസിയുടെ കേരള സന്ദർശനത്തിന് കേന്ദ്രാനുമതി; അനസിന് സ്പോർട്സ് ക്വാട്ടയിൽ നിയമനം ലഭിക്കില്ലെന്ന് മന്ത്രി
ലയണൽ മെസിയുടെ കേരള സന്ദർശനത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ. മുൻ ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയ്ക്ക് സ്പോർട്സ് ക്വാട്ടയിൽ നിയമനം ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത വർഷത്തോടെ പുതിയ കായിക പദ്ധതികൾ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.

സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2025 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതകളുള്ള കായിക താരങ്ങൾക്ക് മാർച്ച് 22 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2330167 / 2331546 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കായികതാരങ്ങളുടെ നിയമന വിവാദം: മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ പ്രതിഷേധം
ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി ബോഡി ബിൽഡിങ് താരങ്ങളെ നിയമിച്ചതിനെതിരെ മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ രംഗത്തെത്തി. നിയമനത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചതായി ആരോപണം. വർഷങ്ങളായി കായികരംഗത്ത് സേവനമനുഷ്ഠിച്ചിട്ടും തങ്ങൾക്ക് ജോലി ലഭിക്കാത്തതിൽ പ്രതിഷേധം.