Sports News

ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഹാട്രിക് സ്വർണം; മെഡൽ വേട്ടയിൽ രണ്ടാം സ്ഥാനം
ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മൂന്ന് സ്വർണം. മെഡൽ വേട്ടയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. മലയാളി താരം ആന്സി സോജന് വനിതകളുടെ ലോങ്ജമ്പില് വെള്ളി നേടി.

2 റൺസിന് ഓൾഔട്ട്; നാണംകെട്ട റെക്കോർഡിട്ട് ഗിൽക്രിസ്റ്റിന്റെ മുൻ ക്ലബ്ബ്
ഓസീസ് ഇതിഹാസം ആദം ഗിൽക്രിസ്റ്റിന്റെ മുൻ ക്ലബ്ബായ റിച്ച്മണ്ട് ക്രിക്കറ്റ് ക്ലബ്ബിന് നാണക്കേടിന്റെ റെക്കോർഡ്. മിഡിൽസെക്സ് ലീഗിൽ വെറും രണ്ട് റൺസിന് ഓൾഔട്ടായി ടീം. 427 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീമിന്റെ ദയനീയ പ്രകടനം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുകയാണ്.

ഡേവിസ് കപ്പ്: ഇന്ത്യ-പാക് മത്സരത്തിനിടെ കയ്യാങ്കളി; വീഡിയോ വൈറൽ
കസാക്കിസ്ഥാനിലെ ഷിംകെന്റിൽ നടന്ന ഏഷ്യ-ഓഷ്യാനിയ ജൂനിയർ ഡേവിസ് കപ്പ് U-16 ടൂർണമെന്റിലാണ് സംഭവം. മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 2-0 ന് പരാജയപ്പെടുത്തി. മത്സരശേഷം പാക് താരം ഇന്ത്യന് താരത്തോട് മോശമായി പെരുമാറുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

കോളേജ് പ്രൊഫഷണൽ സ്പോർട്സ് ലീഗിന് മലപ്പുറത്ത് തുടക്കം
രാജ്യത്തെ ആദ്യത്തെ കോളേജ് പ്രൊഫഷണൽ സ്പോർട്സ് ലീഗിന് 26-ന് മലപ്പുറത്ത് തുടക്കമാകും. കായിക വകുപ്പും, ഉന്നത വിദ്യാഭ്യാസവകുപ്പും സംയുക്തമായാണ് കോളേജ് സ്പോർട്സ് ലീഗ് കേരള ആരംഭിക്കുന്നത്. മെയ് 27 മുതൽ ജൂൺ 2 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ലീഗ് നടക്കും, ഇതിൽ പതിനാറ് കോളേജുകൾ പങ്കെടുക്കും.

കൊല്ലത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; ഉദ്ഘാടനം 25-ന്
കൊല്ലം എഴുകോണിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. 56 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം ഈ മാസം 25-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവ്വഹിക്കും. 2026 അവസാനത്തോടെ ആദ്യഘട്ടം പൂർത്തിയാകും.

ഐ.പി.എല് താരം വൈഭവ് സൂര്യവംശി ഇന്ത്യന് അണ്ടര് 19 ടീമില്; മലയാളി താരം മുഹമ്മദ് ഇനാനും
ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ 14 വയസ്സുകാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം നേടി. മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാനും ടീമിലുണ്ട്. ജൂൺ 24 മുതൽ ജൂലൈ 23 വരെ ഇംഗ്ലണ്ടിൽ നടക്കുന്ന പര്യടനത്തിനുള്ള ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

റൊണാൾഡോ ജൂനിയറിനെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ; യുവന്റസും റയൽ മാഡ്രിഡും രംഗത്ത്
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 15 ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിൽ താരം രണ്ട് ഗോളുകൾ നേടി. ഇതോടെ താരത്തെ സ്വന്തമാക്കാൻ വമ്പൻ ക്ലബ്ബുകൾ രംഗത്തെത്തിയിട്ടുണ്ട്.

ലഖ്നൗ-ഹൈദരാബാദ് ഐപിഎൽ മത്സരം; വാക്പോര് ഒടുവിൽ രമ്യതയിൽ
ലഖ്നൗ സൂപ്പർ ജയന്റ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്നൗ സ്പിന്നർ ദിഗ്വേഷ് റാത്തിയും ഹൈദരാബാദിന്റെ അഭിഷേക് ശർമ്മയും തമ്മിൽ വാക്പോര് ഉണ്ടായി. മത്സരശേഷം ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഇടപെട്ട് പ്രശ്നം രമ്യതയിലെത്തിച്ചു. 20 പന്തിൽ 59 റൺസ് നേടിയ അഭിഷേകിനെ പുറത്താക്കിയ ശേഷം ദിഗ്വേഷ് റാത്തി നടത്തിയ ആഘോഷമാണ് പ്രകോപനത്തിന് കാരണമായത്.

ഐപിഎൽ മത്സരങ്ങള് ഇന്ന് പുനരാരംഭിക്കും; ആദ്യ മത്സരത്തില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്ക്കത്തയും നേര്ക്കുനേര്
അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കും. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7:30ന് ബംഗളൂരുവിൽ വെച്ചാണ് മത്സരം നടക്കുന്നത്.

കേരള പ്രീമിയർ ലീഗ് ഫുട്ബോൾ: മുത്തൂറ്റ് എഫ്എയ്ക്ക് കന്നി കിരീടം
കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ഫൈനലിൽ മുത്തൂറ്റ് ഫുട്ബോൾ അക്കാദമിക്ക് കന്നി കിരീടം. ഫൈനലിൽ കേരള പൊലീസ് ടീമിനെ 2-1ന് പരാജയപ്പെടുത്തി. സ്ട്രൈക്കർ ദേവദത്തിന്റെ പ്രകടനമാണ് ടൂർണമെൻ്റിൽ ഉടനീളം മുത്തൂറ്റിന് മികച്ച വിജയം സമ്മാനിച്ചത്.