Sports News

ലോകകപ്പ് ആവേശം! 10 ലക്ഷം ടിക്കറ്റുകളുമായി ഫിഫയുടെ രണ്ടാം ഘട്ട വില്പന
ഫിഫ അടുത്ത വർഷത്തെ ലോകകപ്പിനായുള്ള ടിക്കറ്റുകളുടെ രണ്ടാം ഘട്ട വില്പന ആരംഭിച്ചു. 10 ലക്ഷം ടിക്കറ്റുകളാണ് ഈ ഘട്ടത്തിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. ആതിഥേയ രാജ്യങ്ങളായ യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ താമസക്കാർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കും.

ശ്രീ ചിത്തിര കേരള സ്റ്റേറ്റ് റാങ്കിംഗ് ടെന്നീസ് ടൂർണമെന്റിൽ അരുൺ രാജിനും ശ്രീലക്ഷ്മിക്കും കിരീടം
89-ാമത് ശ്രീ ചിത്തിര കേരള സ്റ്റേറ്റ് റാങ്കിംഗ് ടെന്നീസ് ടൂർണമെന്റ് തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ നടന്നു. പുരുഷ സിംഗിൾസിൽ അരുൺ രാജും വനിതാ സിംഗിൾസിൽ ശ്രീലക്ഷ്മിയും വിജയിച്ചു. സമാപന സമ്മേളനം ഇന്ന് വൈകുന്നേരം നടക്കും.

സംസ്ഥാന സ്കൂൾ കായികമേള: തിരുവനന്തപുരത്തിന് ലീഡ്, പാലക്കാടിന് അത്ലറ്റിക്സിൽ ഒന്നാം സ്ഥാനം
സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം 1277 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. അത്ലറ്റിക്സിൽ 83 പോയിന്റുമായി പാലക്കാട് മുന്നിട്ടുനിൽക്കുന്നു. ജൂനിയർ ഗേൾസ് ഡിസ്ക്കസ് ത്രോയിൽ കാസർഗോഡ് നിന്നുമുള്ള സോന മോഹൻ ടി 9 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്നു.

കെ സി എ ജൂനിയർ കിരീടം ആത്രേയക്ക്; ലിറ്റിൽ മാസ്റ്റേഴ്സിനെ തകർത്തു
കെ സി എ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിനെ ഒരു ഇന്നിങ്സിനും 33 റൺസിനും തോൽപ്പിച്ചു. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കെ.എസ്. നവനീത് ആണ് മാൻ ഓഫ് ദി മാച്ച്.

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് തിരുവനന്തപുരത്ത് ഗംഭീര തുടക്കം
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് തിരുവനന്തപുരത്ത് തുടക്കമായി. മന്ത്രി കെ.എൻ ബാലഗോപാൽ കായികമേള ഉദ്ഘാടനം ചെയ്തു. എട്ട് ദിവസങ്ങളിലായി തലസ്ഥാനത്ത് കായിക മത്സരങ്ങൾ നടക്കും. ഈ വർഷത്തെ ഓവറോൾ ചാമ്പ്യൻമാർക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ് നൽകും.

ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവി; 7 വിക്കറ്റിന് ഓസീസ് വിജയം
ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് തോൽവി. പെർത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു.

ക്രിക്കറ്റിൽ പുതിയ പരീക്ഷണം; ടെസ്റ്റ് 20 ഫോർമാറ്റുമായി സ്പോർട്സ് വ്യവസായി ഗൗരവ് ബഹിർവാനി
ക്രിക്കറ്റ് മത്സരങ്ങൾ ഇനി പുതിയ രീതിയിലേക്ക്. ട്വന്റി20 ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും ഒരുമിപ്പിക്കുന്ന ടെസ്റ്റ് 20 എന്ന പുതിയ മത്സര രീതി അവതരിപ്പിക്കുന്നു. സ്പോർട്സ് വ്യവസായി ഗൗരവ് ബഹിർവാനിയാണ് ഇതിന് പിന്നിൽ. അടുത്ത വർഷം ജനുവരിയിൽ ഇന്ത്യയിൽ പുതിയ ഫോർമാറ്റിലുള്ള മത്സരം നടക്കും.

സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ ഗുജറാത്തിനെ തകർത്ത് കേരളം
ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ ഗുജറാത്തിനെ തോൽപ്പിച്ച് കേരളം നാല് വിക്കറ്റിന് വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

രഞ്ജി ട്രോഫി: മഹാരാഷ്ട്രയെ എറിഞ്ഞിട്ട് കേരളം, തകർച്ചയോടെ തുടക്കം
രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് 239 റണ്സിൽ ഒതുങ്ങി. 35 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. എം ഡി നിധീഷിന്റെ മികച്ച ബോളിംഗാണ് മഹാരാഷ്ട്രയെ തകർത്തത്.

രഞ്ജി ട്രോഫി: മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് ഗംഭീര തുടക്കം
രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ കേരളത്തിന് ഗംഭീര തുടക്കം. തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ മഹാരാഷ്ട്രയ്ക്കെതിരെ മികച്ച പ്രകടനമാണ് കേരളം കാഴ്ചവെക്കുന്നത്. കളി തുടങ്ങി 17 ഓവറുകൾ പിന്നിട്ടപ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 48 റൺസാണ് മഹാരാഷ്ട്ര നേടിയത്.

