Sports Event

മെസ്സിയെ കൊണ്ടുവരാനുള്ള സ്പോൺസർമാരെ കണ്ടെത്തിയത് എങ്ങനെ? സർക്കാരിനെതിരെ ജിന്റോ ജോൺ
കായിക മന്ത്രി വി. അബ്ദുറഹിമാനും പിണറായി സർക്കാരും കേരളത്തിലെ കായിക പ്രേമികളെ വഞ്ചിച്ചുവെന്ന് കോൺഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്. മെസ്സിയെ കേരളത്തിൽ എത്തിക്കാനുള്ള സർക്കാരിന്റെ പദ്ധതികളെക്കുറിച്ചും സ്പോൺസർമാരെ കണ്ടെത്തുന്നതിലെ സുതാര്യതയെക്കുറിച്ചും അദ്ദേഹം നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. ഇതിന്റെ ഭാഗമായി എങ്ങനെയാണ് സർക്കാരുമായി ബന്ധപ്പെട്ട പരിപാടികളിൽ വിശ്വാസവഞ്ചകരും കള്ളന്മാരും കൊള്ളക്കാരും മാത്രം സ്പോൺസർമാരാകുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

കെസിഎൽ രണ്ടാം പതിപ്പിന് തിരുവനന്തപുരത്ത് തുടക്കം; ഭാഗ്യചിഹ്നങ്ങളെ പ്രഖ്യാപിച്ചു
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന്റെ ഭാഗ്യചിഹ്നങ്ങളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ സംഗീതനിശയുമുണ്ടായി. ബാറ്റേന്തിയ കൊമ്പൻ ഇനി 'വീരു' എന്നും മലമുഴക്കി വേഴാമ്പൽ 'ചാരു' എന്നും അറിയപ്പെടും.

കേരള ക്രിക്കറ്റ് ലീഗ് സീസൺ-2: ഗ്രാന്റ് ലോഞ്ച് നാളെ
ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസൺ-2 ന്റെ ഗ്രാന്റ് ലോഞ്ച് നാളെ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. നിശാഗന്ധിയിൽ വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം മന്ത്രി നിർവഹിക്കും. ലീഗിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രോഫി പര്യടന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി നിർവഹിക്കും.

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്
കേരളത്തിന്റെ ക്രിക്കറ്റ് ആവേശമായ ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസൺ-2 ന്റെ ഗ്രാന്റ് ലോഞ്ച് ജൂലൈ 20-ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കും. കായിക മന്ത്രി വി. അബ്ദുറഹ്മാൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം, ഫാൻ ജേഴ്സിയുടെ പ്രകാശനം, ട്രോഫി പര്യടന വാഹനം ഫ്ലാഗ് ഓഫ് ചെയ്യൽ എന്നിവയും ഉണ്ടായിരിക്കും.

തിരുവനന്തപുരത്ത് സ്റ്റാബോക്ക് എൻ.എസ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെൻ്റ് തുടങ്ങി
തിരുവനന്തപുരത്ത് സ്റ്റാബോക്ക് പതിനാറാമത് എൻ.എസ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെൻ്റ് ആരംഭിച്ചു. എസ് എ പി പേരൂർക്കട കമാന്റന്റ് ഷഹൻഷ ഐ.പി.എസ് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എസ്ബിഐയുടെ 6 മൊഡ്യൂളുകളിൽ നിന്നായി 8 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.

2034 ലോകകപ്പ് ഫുട്ബാൾ: സൗദി അറേബ്യയ്ക്ക് ആതിഥേയത്വം; ഫിഫ പ്രഖ്യാപനം
2034ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ കുറച്ചുകാലമായി നടത്തിവന്ന ശ്രമങ്ങൾക്ക് വിജയം. ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫെന്റിനോ ബുധനാഴ്ച വൈകീട്ട് നടന്ന അസാധാരണ ജനറൽ അസംബ്ലിയിലാണ് പ്രഖ്യാപനം നടത്തിയത്.

ദുബായില് തൊഴിലാളികള്ക്കായി മാരത്തോണ്; ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാന് സംരംഭം
ദുബായില് ആയിരത്തിലധികം തൊഴിലാളികള്ക്കായി മാരത്തോണ് സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും സാമൂഹിക അവബോധം വളര്ത്തുകയും ആയിരുന്നു ലക്ഷ്യം. ദുബായ് ജിഡിആര്എഫ്എയും മറ്റ് സ്ട്രാറ്റജിക് പാര്ട്ണര്മാരും ചേര്ന്നാണ് പരിപാടി സംഘടിപ്പിച്ചത്.