Sports Competitions

Delhi air pollution

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; സ്കൂൾ കായിക മത്സരങ്ങൾ മാറ്റിവെക്കാൻ സുപ്രീം കോടതി ഉത്തരവ്

നിവ ലേഖകൻ

ഡൽഹിയിലെ വായു മലിനീകരണം കണക്കിലെടുത്ത് സ്കൂളുകളിലെ കായിക മത്സരങ്ങൾ മാറ്റിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഈ മാസവും അടുത്ത മാസവുമായി നടത്താനിരുന്ന മത്സരങ്ങളാണ് മാറ്റിവെച്ചത്. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ ഇതിനായുള്ള നിർദ്ദേശങ്ങൾ നൽകും.

grace mark sports kerala

കായിക മത്സരങ്ങളിൽ ഗ്രേസ് മാർക്ക്: പുതിയ മാനദണ്ഡങ്ങളുമായി സർക്കാർ

നിവ ലേഖകൻ

സംസ്ഥാനത്ത് കായിക മത്സരങ്ങളിൽ ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പ്രഖ്യാപിച്ചു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ നേടുന്ന കായിക താരങ്ങൾക്കും സ്പോർട്സ് കൗൺസിൽ, മറ്റ് കായിക അസോസിയേഷനുകൾ എന്നിവ നടത്തുന്ന മത്സരങ്ങളിൽ നാലാം സ്ഥാനം വരെ നേടുന്നവർക്കും ഗ്രേസ് മാർക്ക് നൽകും. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം നടത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.