Sports Administration
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ ബോഡി യോഗം: പി.ടി. ഉഷയ്ക്കെതിരെ നീക്കം ശക്തം
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡി യോഗം ഇന്ന് ഡൽഹിയിൽ നടക്കും. അധ്യക്ഷ പി.ടി. ഉഷയ്ക്കെതിരെ നിർവാഹക സമിതിയിലെ ഭൂരിപക്ഷം അംഗങ്ങൾ രംഗത്തുണ്ട്. റിലയൻസ് കരാർ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടാൻ സാധ്യത.
കല്യാണ് ചൗബെക്കെതിരെ പി ടി ഉഷയുടെ രൂക്ഷ വിമർശനം; ആൾമാറാട്ടം ആരോപിച്ച് ഔദ്യോഗിക പ്രസ്താവന
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ കല്യാണ് ചൗബെക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ച നീക്കത്തെ തുടർന്നായിരുന്നു പരാമർശം. ഒക്ടോബർ 25 ന് യോഗം വിളിച്ചതും അവിശ്വാസ പ്രമേയം അജണ്ട നിശ്ചയിച്ചതും നിയമവിരുദ്ധമാണെന്ന് പിടി ഉഷ വ്യക്തമാക്കി.
പിടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം; ഒക്ടോബർ 25-ന് ചർച്ച
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം ഉന്നയിക്കപ്പെട്ടു. ഒക്ടോബർ 25-ന് നടക്കുന്ന യോഗത്തിൽ ഇത് പരിഗണിക്കും. ഭരണഘടനാ ലംഘനങ്ങളും കായികരംഗത്തെ ഹാനികരമായ നടപടികളും കണക്കിലെടുത്താണ് പ്രമേയം.
ഐഒഎ പ്രസിഡന്റ് പി.ടി. ഉഷയുടെ സ്ഥാനം ചോദ്യം ചെയ്ത് എക്സിക്യൂട്ടീവ് അംഗങ്ങൾ; തർക്കം പരസ്യമായി
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയും എക്സിക്യൂട്ടീവ് അംഗങ്ങളും തമ്മിൽ തർക്കം പരസ്യമായി. ഐഒഎ ഭരണഘടനയും സ്പോർട്സ് കോഡും ലംഘിച്ച് സ്ഥാനം വഹിക്കുന്നുവെന്ന് പരസ്പരം ആരോപണം. ഉഷയുടെ പ്രസിഡന്റ് പദവി നിയമവിരുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് രാജ്ലക്ഷ്മി സിംഗ് ദിയോ ആരോപിച്ചു.