SPORTS

അദാനി അഹമ്മദാബാദ് ഓപ്പൺ മാരാത്തൺ ഗംഭീരമായി; പങ്കെടുത്തത് 24,000-ൽ അധികം പേർ
അഹമ്മദാബാദിൽ നടന്ന ഒൻപതാമത് അദാനി ഓപ്പൺ മാരാത്തൺ 24,000-ൽ അധികം താരങ്ങളുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. നഗരത്തിലെ നദീതീരത്ത് നാല് റേസ് വിഭാഗങ്ങളിലായി മത്സരം നടന്നു. ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കിലോമീറ്റർ വിഭാഗങ്ങളിലായി 40 ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങൾ നൽകി.

69-ാമത് ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റ് ഭിവാനിയിൽ തുടങ്ങി
69-ാമത് ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റ് ഹരിയാനയിലെ ഭിവാനിയിൽ ആരംഭിച്ചു. നവംബർ 30ന് മീറ്റ് അവസാനിക്കും. കേരളം, ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് പ്രധാന ടീമുകൾ.

ഇന്ത്യയോടേറ്റ തോൽവി ഇപ്പോളും വേട്ടയാടുന്നു ; തുറന്നുപറഞ്ഞ് ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി
വനിതാ ലോകകപ്പ് സെമിയിൽ ഇന്ത്യയോടേറ്റ തോൽവി ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലീസ ഹീലി. വില്ലോ ടോക്ക് ക്രിക്കറ്റ് പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് നോക്കൗട്ടുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺസ് പിന്തുടർന്നാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.

ഐസിസി വനിതാ ലോകകപ്പ് ടീമിൽ ഇന്ത്യയുടെ മൂന്ന് താരങ്ങൾ
ഐസിസി വനിതാ ലോകകപ്പ് 2025-ലെ ടീം ഓഫ് ദി ടൂർണമെന്റ് പ്രഖ്യാപിച്ചു. ഇന്ത്യൻ ടീമിൽ നിന്ന് സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ്മ എന്നിവർ ലിസ്റ്റിൽ ഇടം നേടി. ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. കമന്റേറ്റർമാർ, ഐസിസി ജനറൽ മാനേജർ, ജേണലിസ്റ്റ് എന്നിവരുൾപ്പെട്ട പാനലാണ് ടീമിനെ തെരഞ്ഞെടുത്തത്.

ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു
ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് (68) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1972 ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം അംഗമാണ്.

അർജന്റീനയുടെ സന്ദർശനത്തിൽ വ്യാജ പ്രചരണം; വിമർശനവുമായി മന്ത്രി വി. അബ്ദുറഹിമാൻ
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ ആരോപിച്ചു. നവംബർ 30-ന് ശേഷം സ്റ്റേഡിയത്തിൽ സ്പോൺസർക്ക് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിന്റെ സന്ദർശനം തടസ്സപ്പെടുത്താൻ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ പ്രതിനിധി എ.എഫ്.എയ്ക്ക് നിരന്തരം വ്യാജ പരാതികൾ അയച്ചെന്നും മന്ത്രി ആരോപിച്ചു.

വനിതാ ലോകകപ്പ്: ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ സെമിയിൽ
വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെ 53 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറിൽ 340 റൺസ് എടുത്തു. ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയും പ്രതിക റാവലും സെഞ്ച്വറി നേടി.

ഹർഡിൽസിൽ സ്വർണം: സിസ്റ്റർ സബീനയെ അഭിനന്ദിച്ച് മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ ഹർഡിൽസിൽ സ്വർണം നേടിയ സിസ്റ്റർ സബീനയ്ക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മാനന്തവാടി ദ്വാരക എ.യു.പി സ്കൂളിലെ കായികാധ്യാപികയായ സിസ്റ്റർ സബീനയുടെ നേട്ടം വിദ്യാഭ്യാസ വകുപ്പിന് അഭിമാനകരമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 55 വയസ്സ് പിന്നിട്ടിട്ടും കന്യാസ്ത്രീ വേഷത്തിൽ മത്സരത്തിനിറങ്ങി വിജയം നേടിയത് ഇച്ഛാശക്തിയുടെ പ്രതീകമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കായികമേള കൊട്ടാരക്കരയിൽ; ഉദ്ഘാടനം ചെയ്ത് മന്ത്രി കെ എൻ ബാലഗോപാൽ
കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കായികമേള കൊട്ടാരക്കര ജി വി എച്ച് എസ് ആന്ഡ് വി എച്ച് എസ് എസ്സിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ആരോഗ്യകരമായ ഒരു മത്സര കാഴ്ചപ്പാട് ഉണ്ടാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ മുൻകൈയെടുക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ ഓർമ്മിപ്പിച്ചു.

എക്സ്.ഏണസ്റ്റ് ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി എക്സ്.ഏണസ്റ്റ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് വിജയം നേടിയത്. വൈസ് പ്രസിഡന്റായി കെ. രാധാകൃഷ്ണനും, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധിയായി എൽ. അനിലും തിരഞ്ഞെടുക്കപ്പെട്ടു.

കാംബെല്ലും ഹോപ്പും അർദ്ധ സെഞ്ചുറി നേടിയതോടെ വെസ്റ്റ് ഇൻഡീസ് ശക്തമായ നിലയിൽ!
വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്സിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ജോൺ കാംബെല്ലും ഷായ് ഹോപ്പും അർദ്ധ സെഞ്ചുറി നേടിയത് ടീമിന് പ്രതീക്ഷ നൽകുന്നു. കളി മൂന്നാം ദിവസം അവസാനിക്കുമ്പോൾ വെസ്റ്റ് ഇൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എന്ന നിലയിലാണ്.

ഫോളോ ഓൺ: രണ്ടാം ഇന്നിംഗ്സിലും തകർന്ന് വിൻഡീസ്, രണ്ട് വിക്കറ്റ് നഷ്ടം
വെസ്റ്റ് ഇൻഡീസ് ഫോളോ ഓൺ സ്വീകരിച്ച ശേഷം രണ്ടാം ഇന്നിംഗ്സിലും തകർച്ച നേരിടുന്നു. 35 റൺസ് എടുക്കുന്നതിനിടെ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ആദ്യ ഇന്നിംഗ്സിൽ കുൽദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് വെസ്റ്റ് ഇൻഡീസിനെ തകർത്തതെങ്കിൽ, രണ്ടാം ഇന്നിംഗ്സിൽ മുഹമ്മദ് സിറാജും വാഷിംഗ്ടൺ സുന്ദറുമാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്.