ചൂരല്മല-മുണ്ടക്കൈ പുനരധിവാസ പദ്ധതിയില് സ്പോണ്സര്മാര്ക്ക് പ്രത്യേക ഐഡി നല്കുമെന്ന് സര്ക്കാര് പ്രഖ്യാപിച്ചു. സ്പോണ്സര്ഷിപ്പ് വിവരങ്ങള്ക്കായി പ്രത്യേക വെബ് പോര്ട്ടല് വികസിപ്പിക്കും. പുനരധിവാസ പ്രവര്ത്തനങ്ങള്ക്ക് വിവിധ തലങ്ങളില് നിരീക്ഷണ സംവിധാനങ്ങള് ഏര്പ്പെടുത്തും.