29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ സംവിധായിക പായൽ കപാഡിയയെ 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് നൽകി ആദരിക്കും. കാൻ മേളയിൽ ഗ്രാൻഡ് പ്രി നേടിയ ആദ്യ ഇന്ത്യൻ സംവിധായികയാണ് പായൽ. മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ച് ലക്ഷം രൂപയും ശിൽപ്പവും പ്രശംസാപത്രവുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.