Spirit Case

കള്ളിൽ കലർത്താൻ സ്പിരിറ്റ്; സി.പി.ഐ.എം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ
നിവ ലേഖകൻ
പാലക്കാട് മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ സി.പി.ഐ.എം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ. കള്ളിൽ കലർത്താനാണ് സ്പിരിറ്റ് എത്തിച്ചതെന്ന് സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതിനെ തുടർന്ന് സി.പി.ഐ.എം പെരുമാട്ടി ലോക്കൽ സെക്രട്ടറിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.

മീനാക്ഷിപുരം സ്പിരിറ്റ് കേസ്: സി.പി.എം ലോക്കൽ സെക്രട്ടറി കീഴടങ്ങി; പാർട്ടിയിൽ നിന്ന് പുറത്താക്കി
നിവ ലേഖകൻ
പാലക്കാട് മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഹരിദാസൻ കീഴടങ്ങി. കണ്ണയ്യന്റെ പക്കൽ നിന്നും 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ചിറ്റൂർ ഏരിയ സെക്രട്ടറി അറിയിച്ചു.