കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ അക്ഷരത്തെറ്റുകൾ കണ്ടെത്തി. 264 പൊലീസ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത മെഡലുകളിൽ 'മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ' എന്നതിന് പകരം 'മുഖ്യമന്ത്രയുടെ പോലസ്' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാരെ പിരിച്ചുവിടുന്ന നടപടി തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.