Special Education

കേരളത്തിലെ ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള പുസ്തകങ്ങൾ രാജ്യത്തിന് മാതൃകയെന്ന് മന്ത്രി വി. ശിവൻകുട്ടി
നിവ ലേഖകൻ
കേരളത്തിലെ ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി തയ്യാറാക്കിയ പ്രത്യേക പുസ്തകങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകളിലെ കുട്ടികൾക്കായുള്ള പ്രത്യേക പാഠപുസ്തകങ്ങളുടെ പ്രകാശനം അദ്ദേഹം നിർവഹിച്ചു. കുട്ടികളുടെ പഠനത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ നടപടി.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 50 കോടി
നിവ ലേഖകൻ
ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾക്ക് 50 കോടി രൂപയുടെ ഗ്രാൻഡ് അനുവദിച്ചു. 270 സ്കൂളുകൾക്കാണ് ഗ്രാൻഡിന് യോഗ്യത. ഓണറേറിയം, വൊക്കേഷണൽ എക്യുപ്മെന്റ്, കളിപ്പാട്ടങ്ങൾ തുടങ്ങിയവയ്ക്ക് ഫണ്ട് വിനിയോഗിക്കാം.