Speaker

ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി
ലോക്സഭയിൽ തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ദിവസങ്ങളായി തനിക്ക് സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നുവെന്നും സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് സ്പീക്കറുടെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്പീക്കറുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സമയത്തെ ചൊല്ലി വാക്പോര്; പ്രതിപക്ഷ പ്രതിഷേധം
സമയപരിധിയെ ചൊല്ലി നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാഗ്വാദം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. ആഴക്കടൽ ഖനനത്തിനെതിരായ പ്രമേയത്തിൽ പ്രതിപക്ഷം ഭേദഗതികൾ അവതരിപ്പിച്ചില്ല.

നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷ നേതാവും നേർക്കുനേർ; സഭ സ്തംഭിച്ചു
പട്ടികജാതി-പട്ടികവർഗ ഫണ്ട് വെട്ടിക്കുറച്ചെന്ന പ്രതിപക്ഷ ആരോപണത്തെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ വാക്കുതർക്കം. വാക്കൗട്ട് പ്രസംഗത്തിനിടെ സ്പീക്കർ ഇടപെട്ടതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. തർക്കം മുറുകിയതോടെ സഭാ നടപടികൾ സ്തംഭിച്ചു.

പ്രതിപക്ഷ അവകാശങ്ങൾ സംരക്ഷിക്കണം; സ്പീക്കർക്ക് കത്തയച്ച് വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കർക്ക് കത്തയച്ചു. നിയമസഭയിലെ എല്ലാ നടപടിക്രമങ്ങളിലും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. പ്രതിപക്ഷ നേതാവിന്റെ പ്രസംഗങ്ങളിൽ തുടർച്ചയായി ഇടപെടുന്നതും, പ്രത്യേക അവകാശങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്നതും ഖേദകരമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.