Space Rescue

ISRO Sunita Williams return

സുനിതാ വില്യംസിന്റെ തിരിച്ചുവരവ്: ഐഎസ്ആർഒയ്ക്ക് നേരിട്ട് സഹായിക്കാനാവില്ലെന്ന് എസ് സോമനാഥ്

നിവ ലേഖകൻ

ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിതാ വില്യംസിന്റെയും വിൽമോർ ബുച്ചിന്റെയും തിരിച്ചുവരവിൽ ഐഎസ്ആർഒയ്ക്ക് നേരിട്ട് സഹായിക്കാനാവില്ലെന്ന് ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി. റഷ്യയ്ക്കും യുഎസിനും മാത്രമേ ഇവരെ തിരിച്ചെത്തിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർലൈനർ പേടകത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് നാസ ഇന്ന് തീരുമാനമെടുക്കും.