ഇന്ത്യയുടെ ബഹിരാകാശ സ്വപ്നദൗത്യമായ 'സ്പെഡെക്സ്' വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് രാത്രി 10 മണിയോടെ പിഎസ്എൽവി സി60 റോക്കറ്റ് കുതിച്ചുയർന്നു. ജനുവരി 7-ന് ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യുന്നതോടെ ദൗത്യം പൂർത്തിയാകും.