South Korea

ടെസ്ലയുടെ പുതിയ നീക്കം; ബാറ്ററി കരാറിൽ ദക്ഷിണ കൊറിയയുമായി കൈകോർക്കുന്നു
അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല, ബാറ്ററി വിതരണത്തിനായി ദക്ഷിണ കൊറിയൻ കമ്പനിയുമായി പുതിയ കരാറിലേർപ്പെട്ടു. ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. 4.3 ബില്യൺ ഡോളറിന്റെ കരാറിലാണ് ടെസ്ല ഒപ്പുവെച്ചത്.

ജപ്പാന്, ദക്ഷിണ കൊറിയ ഉത്പന്നങ്ങള്ക്ക് ഇരുപത്തിയഞ്ച് ശതമാനം തീരുവ ചുമത്തി ട്രംപ്
അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ പുതിയ നീക്കം ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഇരുപത്തിയഞ്ച് ശതമാനം ഇറക്കുമതി തീരുവ ചുമത്തി. ട്രംപിന്റെ ഈ തീരുമാനം ഇരു രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇരു രാജ്യങ്ങളുടെ തലവന്മാർക്കുമുള്ള കത്ത് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പുറത്തുവിട്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇടുങ്ങിയ ഇടങ്ങളിലും ഇനി പാർക്കിംഗ് ഈസിയാക്കാം; വൈറലായി പാർക്കിങ് റോബോട്ട്
ദക്ഷിണ കൊറിയയിലെ എച്ച്എൽ മാൻഡോ വികസിപ്പിച്ചെടുത്ത പുതിയ പാർക്കിങ് അസിസ്റ്റൻ്റായ റോബോട്ട് ശ്രദ്ധ നേടുന്നു. ഏത് ഇടുങ്ങിയ സ്ഥലത്തും കാർ പാർക്ക് ചെയ്യാനും, ഉടമസ്ഥനെ തിരിച്ചറിഞ്ഞ് കൃത്യമായി തിരികെ എത്തിക്കാനും ഇതിന് കഴിയും. ലിഡാർ, റഡാർ, ഒപ്റ്റിക്കൽ സെൻസറുകൾ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ റോബോട്ട്, വീൽ-ലിഫ്റ്റിങ് സംവിധാനം ഉപയോഗിച്ചാണ് വാഹനങ്ങളെ പാർക്ക് ചെയ്യുന്നത്.

പരിശീലനത്തിനിടെ ജനവാസ മേഖലയിൽ ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധവിമാനം; 15 പേർക്ക് പരിക്ക്
ദക്ഷിണ കൊറിയൻ വ്യോമസേനയുടെ കെഎഫ്-16 യുദ്ധവിമാനം സൈനിക അഭ്യാസത്തിനിടെ ജനവാസ മേഖലയിൽ എട്ട് ബോംബുകൾ വർഷിച്ചു. പോച്ചിയോൺ നഗരത്തിൽ നടന്ന അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

ദക്ഷിണ കൊറിയൻ നടി കിം സെ റോൺ അന്തരിച്ചു
സോളിലെ വീട്ടിൽ കിം സെ റോണിനെ മരിച്ച നിലയിൽ കണ്ടെത്തി. 24 വയസ്സായിരുന്നു താരത്തിന്. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ
പട്ടാള നിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ അറസ്റ്റ് ചെയ്തു. ഡിസംബർ മൂന്നിനായിരുന്നു പട്ടാള നിയമ പ്രഖ്യാപനം. സോളിലെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച അനുയായികളുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്.

വ്യോമയാന മേഖലയിൽ തുടർച്ചയായ അപകടങ്ങൾ; റാസൽഖൈമയിലും ദക്ഷിണ കൊറിയയിലും വിമാനം തകർന്ന് മരണം
റാസൽഖൈമയിൽ പരിശീലന വിമാനം തകർന്ന് രണ്ട് പേർ മരിച്ചു. കാനഡയിൽ വിമാനത്തിന് തീപിടിച്ചു. ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ 179 പേർ മരിച്ചു.

പ്രശസ്ത കൊറിയൻ നടൻ സോംഗ് ജെ റിം (39) അന്തരിച്ചു; ആത്മഹത്യയെന്ന് സംശയം
പ്രശസ്ത കൊറിയൻ നടൻ സോംഗ് ജെ റിം (39) അന്തരിച്ചു. ദക്ഷിണ കൊറിയയിലെ സിയോങ്ഡോംഗിലെ അപ്പാർട്ട്മെന്റിൽ നടനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.

സാഹിത്യത്തിനുള്ള നൊബേല് സമ്മാനം ദക്ഷിണ കൊറിയന് എഴുത്തുകാരി ഹാന് കാങിന്
ദക്ഷിണ കൊറിയന് എഴുത്തുകാരി ഹാന് കാങിന് സാഹിത്യത്തിനുള്ള നൊബേല് സമ്മാനം ലഭിച്ചു. മനുഷ്യ ജീവിതത്തിന്റെ ദുര്ബലാവസ്ഥ തുറന്നുകാട്ടുന്ന തീവ്ര കാവ്യാത്മക ശൈലിയാണ് ഹാനിന്റേതെന്ന് ജൂറി വിലയിരുത്തി. സാഹിത്യത്തിനുള്ള നൊബേല് സമ്മാനം ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന് എഴുത്തുകാരിക്ക് ലഭിക്കുന്നത്.

പാരീസ് ഒളിമ്പിക്സിൽ ദക്ഷിണ കൊറിയയെ തെറ്റായി അവതരിപ്പിച്ചതിന് ഐഒസി ക്ഷമാപണം നടത്തി
പാരീസ് ഒളിമ്പിക്സ് 2024ന്റെ ഉദ്ഘാടന ചടങ്ങിൽ ദക്ഷിണ കൊറിയയെ തെറ്റായി അവതരിപ്പിച്ചതിന് അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി (ഐഒസി) ക്ഷമാപണം നടത്തി. മാർച്ച് പാസ്റ്റിനായി ദക്ഷിണ കൊറിയൻ ടീം ...