Soumya Sarin

Soumya Sarin

ഭർത്താവിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഭാര്യ ഡോ. സൗമ്യ സരിൻ

നിവ ലേഖകൻ

ഫേസ്ബുക്ക് കമന്റിലൂടെ ഭർത്താവിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ രംഗത്ത്. തിരഞ്ഞെടുപ്പിൽ തോറ്റ എംഎൽഎയോട് ഗുളിക കഴിക്കാൻ മറക്കരുതെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് അവർ നൽകിയത്. പി. സരിൻ തെരഞ്ഞെടുപ്പിൽ തോറ്റത് പകൽ വെളിച്ചത്തിലാണെന്നും ആർക്കും ഒരു ഗുളികയും നിർബന്ധിച്ച് കഴിപ്പിച്ചതായി അറിവില്ലെന്നും സൗമ്യ കൂട്ടിച്ചേർത്തു.