അമൽ നീരദ് സംവിധാനം ചെയ്ത 'ബോഗെയ്ൻ വില്ല' ഡിസംബർ 13-ന് സോണി ലിവിൽ റിലീസ് ചെയ്യും. ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാകും. ലാജോ ജോസിന്റെ 'റൂത്തിന്റെ ലോകം' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.