Somanath

International Recognition

ഡോ. എസ്. സോമനാഥിന് അന്താരാഷ്ട്ര അംഗീകാരം

നിവ ലേഖകൻ

മുൻ ഐഎസ്ആർഓ ചെയർമാനും ചാണക്യ സർവകലാശാലയുടെ ചാൻസലറുമായ ഡോ. എസ്. സോമനാഥിന് യു.എസ്. നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗിൻ്റെ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനുള്ള അംഗീകാരമായാണ് ഇത് നൽകുന്നത്. എൻജിനിയറിംഗ് രംഗത്തെ വിദഗ്ധരെയും ശാസ്ത്രജ്ഞരെയും ഒരുമിപ്പിച്ച് സർക്കാരുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും സാങ്കേതികപരമായ ഉപദേശം നൽകുന്ന കൂട്ടായ്മയാണ് എൻഎഇ.