Sofia Qureshi

Vijay Shah case

സോഫിയ ഖുറേഷിക്കെതിരായ പരാമർശം: മന്ത്രി വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

നിവ ലേഖകൻ

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി മന്ത്രി വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രി നടത്തിയ പരാമർശം ഇന്ത്യൻ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.