Society for News Design

TK Sajeev Kumar

ടികെ സജീവ് കുമാർ സൊസൈറ്റി ഫോർ ന്യൂസ് ഡിസൈൻ ഡയറക്ടർ ബോർഡിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

നിവ ലേഖകൻ

ലോക മാധ്യമ കൂട്ടായ്മയായ സൊസൈറ്റി ഫോർ ന്യൂസ് ഡിസൈൻ ഡയറക്ടർ ബോർഡിലേക്ക് മലയാളി മാധ്യമപ്രവർത്തകൻ ടികെ സജീവ് കുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യയിൽ നിന്നുള്ള ഏക അംഗമായി അദ്ദേഹം തുടരും. രണ്ട് വർഷമാണ് കാലാവധി.