Social Media Propaganda

DYFI Kafir controversy

കാഫിർ വിവാദം: തെറ്റായ പ്രചാരണത്തിനെതിരെ ഡി.വൈ.എഫ്.ഐ

നിവ ലേഖകൻ

കാഫിർ പ്രയോഗത്തിന്റെ പേരിൽ ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടക്കുന്നതായി ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി പി.സി. ഷൈജു വ്യക്തമാക്കി. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തിൽ യു.ഡി.എഫ് സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടത്തിയതായും ഷൈജു ആരോപിച്ചു.