സംസ്ഥാന സ്കൂൾ കലോത്സവത്തിലെ നൃത്താവിഷ്കാരത്തിന് സിനിമാ നടിമാരെ തേടുന്നതിനെതിരെ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ രംഗത്ത്. നൃത്തകലയിൽ പ്രഗത്ഭരായ കലാകാരികൾക്കും യുവജനോത്സവം വഴി വളർന്നുവന്നവർക്കും അവസരം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. കേരളത്തിലെ നർത്തകർക്ക് നല്ല ശമ്പളത്തോടെ അവസരങ്ങൾ നൽകാൻ സർക്കാർ മുൻകൈ എടുക്കണമെന്നും സ്നേഹ അഭിപ്രായപ്പെട്ടു.