Snakebite

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയുന്നു; നേട്ടവുമായി സർപ്പ ആപ്പ്
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് ഗണ്യമായി കുറയുന്നു. 2019-ൽ 123 പേർ മരിച്ച സ്ഥാനത്ത് 2024-ൽ ഇത് 34 ആയി കുറഞ്ഞു. സർക്കാർ ആരംഭിച്ച സർപ്പ ആപ്പ് അഞ്ചുവർഷം പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് ഈ നേട്ടം.

തൃശൂരിൽ പാമ്പുകടിയേറ്റ് മരിച്ച മൂന്ന് വയസ്സുകാരി: ഡോക്ടർക്കെതിരെ റിപ്പോർട്ട്
തൃശൂർ പൊയ്യ കൃഷ്ണൻകോട്ടയിൽ പാമ്പുകടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് ആന്റിവെനം നൽകാതെ സമയം വൈകിപ്പിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു.

ഇരിങ്ങാലക്കുടയിൽ വീട്ടുമുറ്റത്ത് പാമ്പ് കടിയേറ്റ് യുവതി മരിച്ചു
ഇരിങ്ങാലക്കുടയിൽ വീട്ടുമുറ്റത്ത് വെച്ച് പാമ്പ് കടിയേറ്റതിനെ തുടർന്ന് 28 വയസ്സുള്ള യുവതി മരണപ്പെട്ടു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്നയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.

ചെങ്കൽ സ്കൂളിലെ പാമ്പുകടി: വിദ്യാഭ്യാസ മന്ത്രി അന്വേഷണം ആവശ്യപ്പെട്ടു
തിരുവനന്തപുരം ചെങ്കൽ ഗവൺമെന്റ് യു.പി സ്കൂളിൽ വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. സ്കൂൾ അധികൃതരുടെ വീഴ്ചകൾ പരിശോധിക്കും. വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണ്.