Smartphone

പോക്കോ എം7 പ്ലസ് ഫൈവ് ജി: 7,000mAh ബാറ്ററിയുമായി വിപണിയിലേക്ക്
പോക്കോ തങ്ങളുടെ പുതിയ ഫോണായ എം7 പ്ലസ് ഫൈവ് ജി ഓഗസ്റ്റ് 13-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 7,000mAh ബാറ്ററിയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. 144Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ഡിസ്പ്ലേയും ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 6s Gen 3 ചിപ്സെറ്റും ഇതിനുണ്ട്.

സാംസങ് S25 FE: അമോലെഡ് ഡിസ്പ്ലേയും 45W ചാർജിംഗുമായി ഈ മാസം വിപണിയിൽ
സാംസങ് S25 FE ഈ മാസം അവസാനത്തോടെ വിപണിയിൽ എത്താൻ സാധ്യത. 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, ട്രിപ്പിൾ ക്യാമറ, എക്സിനോസ് 2400 പ്രൊസസ്സർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 4,900mAh ബാറ്ററിയും 45W ചാർജിംഗ് കപ്പാസിറ്റിയും ഇതിനുണ്ട്.

Moto G86 Power 5G: കിടിലൻ ഫീച്ചറുകളുമായി മോട്ടറോളയുടെ പുതിയ ഫോൺ
മോട്ടോറോളയുടെ പുതിയ മോഡൽ Moto G86 Power 5G ഇന്ത്യയിൽ ഈ മാസം 30-ന് എത്തും. 120Hz റിഫ്രഷ് റേറ്റും, 4,500nits വരെ പീക്ക് ബ്രൈറ്റ്നസുമുള്ള 6.7 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഇതിനുള്ളത്. 33W ടർബോപവർ ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,720mAh ന്റെ വമ്പൻ ബാറ്ററിയും ഉണ്ട്.

സാംസങ് ഗാലക്സി എഫ്36 5ജി വിപണിയിൽ: 20,000 രൂപയിൽ താഴെ വില
സാംസങ് ഗാലക്സി എഫ്36 5ജി സ്മാർട്ട്ഫോൺ 20,000 രൂപയിൽ താഴെ വിലയിൽ പുറത്തിറങ്ങി. എക്സിനോസ് 1380 ചിപ്സെറ്റ്, ലെതർ ഫിനിഷുള്ള ബാക്ക് പാനൽ, 50 മെഗാപിക്സൽ ക്യാമറ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ജൂലൈ 29 മുതൽ ഫ്ലിപ്കാർട്ട് വഴിയും സാംസങ്ങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴിയും ഫോൺ ലഭ്യമാകും.

സാംസങ് ഗാലക്സി എസ് 24 അൾട്രായ്ക്ക് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്
സാംസങ് ഗാലക്സി എസ് 24 അൾട്രാ 5ജി ഫ്ലിപ്കാർട്ടിൽ വിലക്കുറവിൽ. 40,500 രൂപ വരെ കിഴിവുണ്ട്. കൂടാതെ നിരവധി ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.

റിയൽമി 15 പ്രോ 5G ജൂലൈ 24-ന് എത്തും; സവിശേഷതകൾ അറിയാം
റിയൽമി 15 പ്രോ 5G ജൂലൈ 24-ന് ഇന്ത്യയിൽ അവതരിപ്പിക്കും. 144Hz റിഫ്രഷ് റേറ്റും 6,500 nits പീക്ക് ബ്രൈറ്റ്നസ്സുമുള്ള 4D കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 80W വയേർഡ് ഫാസ്റ്റ് ചാർജിംഗും 7,000mAh ബാറ്ററിയുമാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.

സ്നാപ്ഡ്രാഗൺ 7s Gen 2 ചിപ്സെറ്റുമായി മോട്ടോ ജി96 5ജി ഇന്ത്യയിൽ അവതരിച്ചു
മോട്ടറോള തങ്ങളുടെ ജി സീരീസിലെ പുതിയ ഫോൺ മോട്ടോ ജി96 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. 144Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ pOLED 3D കർവ്ഡ് സ്ക്രീനുമായാണ് ഫോൺ പുറത്തിറങ്ങുന്നത്.

വിവോ X200 FE ഇന്ത്യയിൽ: OnePlus 13 എസ്സിന് വെല്ലുവിളിയുമായി പുതിയ കോംപാക്ട് ഫോൺ
വിവോ X200 FE ഇന്ത്യയിൽ പുറത്തിറങ്ങി. ഈ കോംപാക്ട് ഫോൺ OnePlus 13 എസ്സിന് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. ആകർഷകമായ ഫീച്ചറുകളും ഒതുക്കമുള്ള രൂപകൽപ്പനയുമാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ.

ഐക്യൂ Z10R: മിഡ് റേഞ്ച് ഫോൺ 20,000 രൂപയിൽ താഴെ!
ഐക്യൂ പുതിയ Z10R മിഡ് റേഞ്ച് ഫോൺ പുറത്തിറക്കുന്നു. 6.77 ഇഞ്ച് 120Hz OLED ഡിസ്പ്ലേയും മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രൊസ്സസറും ഇതിൽ ഉണ്ടാകും. 20,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കുന്ന ഈ ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

പുതിയ നത്തിങ് ഫോൺ 3: ട്രോളുകൾ നിറഞ്ഞ് സോഷ്യൽ മീഡിയ
വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ പുറത്തിറങ്ങിയ നത്തിങ് ഫോൺ 3 സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമാകുന്നു. മിഡ് റേഞ്ച് ഫോണുകളുടെ ഫീച്ചറുകൾ മാത്രം വെച്ച് ഫ്ലാഗ്ഷിപ്പ് വിലയിട്ട് വിപണിയിലിറക്കുന്നതിനെ ടെക് വിദഗ്ദ്ധർ ചോദ്യം ചെയ്യുന്നു.വിലയും ഫീച്ചറുകളും താരതമ്യം ചെയ്ത് നിരവധി ട്രോളുകളാണ് പുറത്തുവരുന്നത്.

വിവോ വൈ400 പ്രോ ഇന്ത്യയിൽ പുറത്തിറങ്ങി; വില 24,999 രൂപ മുതൽ
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ, വൈ400 പ്രോ എന്ന പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. 24,999 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ഫോൺ 6.77 ഇഞ്ച് ഡിസ്പ്ലേയും 50MP ക്യാമറയും 90W ഫാസ്റ്റ് ചാർജിംഗും അടങ്ങിയതാണ്. ജൂൺ 27 മുതൽ ആമസോൺ, ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യയുടെ ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാകും.