Sivaganga

ശിവഗംഗ കസ്റ്റഡി മരണം: പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമെന്ന് സിബിഐ
തമിഴ്നാട്ടിലെ ശിവഗംഗയിൽ ക്ഷേത്ര ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമെന്ന് കണ്ടെത്തൽ. അജിത് കുമാർ സ്വർണം മോഷ്ടിച്ചെന്ന യുവതിയുടെ പരാതിയിലാണ് സിബിഐയുടെ കണ്ടെത്തൽ. യുവതിയുടെ മൊഴിയിൽ ആദ്യം മുതലേ വ്യക്തത കുറവുണ്ടായിരുന്നുവെന്നും സിബിഐ അറിയിച്ചു.

ശിവഗംഗ കസ്റ്റഡി മരണം സിബിഐക്ക്; കേസ് അന്വേഷിക്കാന് പ്രത്യേക സംഘം, വിമര്ശനവുമായി കോടതി
ശിവഗംഗ കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറി. മദ്രാസ് ഹൈക്കോടതി ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്ക്കാരിന്റെ ഈ തീരുമാനം. സംഭവത്തില് പൊലീസിനെ കോടതി വിമര്ശിച്ചു. അറസ്റ്റിലായ അഞ്ച് പൊലീസുകാരെ മധുരൈ ജയിലിലേക്ക് മാറ്റി.

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി
ശിവഗംഗ കസ്റ്റഡി മരണത്തിൽ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. സിബിസിഐഡിയുടെ പ്രത്യേക സംഘവും കേസ് അന്വേഷിക്കണം എന്നും കോടതി അറിയിച്ചു.