SIT investigation

ധർമ്മസ്ഥലം കേസ്: മനാഫിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം
ധർമ്മസ്ഥല ക്ഷേത്ര പരിസരത്ത് പെൺകുട്ടികളുടെ മൃതദേഹം മറവുചെയ്തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയത്തിൽ ലോറിയുടമയും വ്ളോഗറുമായ മനാഫിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ മനാഫിന് നോട്ടീസ് നൽകി. തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയുമായി SITയുടെ തെളിവെടുപ്പ്; 15 ഇടങ്ങൾ അടയാളപ്പെടുത്തി
കർണാടകയിലെ ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയുമായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് പറയുന്ന 15-ൽ അധികം ഇടങ്ങൾ തൊഴിലാളി ചൂണ്ടിക്കാണിച്ചു. സ്നാനഘട്ടത്തിന് സമീപം മൂന്ന് ഇടങ്ങൾ കൂടി പുതുതായി കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ സ്ഥലങ്ങൾ കുഴിച്ച് പരിശോധിക്കും.

ധർമസ്ഥല കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറെന്ന് സിദ്ധരാമയ്യ
ധർമസ്ഥല വെളിപ്പെടുത്തലുകളിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ SIT അന്വേഷണം ആവശ്യപ്പെട്ട് സിദ്ധരാമയ്യയെ കണ്ടിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട്: 33 കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നു, നാല് കേസുകൾ അവസാനിപ്പിച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 33 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. എസ്ഐടി അന്വേഷണം പുരോഗമിക്കുന്നു. തെളിവുകളുടെ അഭാവം മൂലം നാല് കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട്: എസ്ഐടി അന്വേഷണത്തിനെതിരായ നടിയുടെ ഹർജിയെ എതിർക്കുന്ന ഡബ്ല്യുസിസി
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്ഐടി കേസെടുക്കുന്നതിനെതിരെ ഒരു പ്രമുഖ നടി സമർപ്പിച്ച ഹർജിയെ ഡബ്ല്യുസിസി എതിർക്കുന്നു. നടി തന്റെ നിലപാട് വിശദീകരിച്ചു. എസ്ഐടി അന്വേഷണം ആരംഭിച്ചതിനാൽ നടിയുടെ വാദങ്ങൾ അപ്രസക്തമാണെന്ന് ഡബ്ല്യുസിസി പറയുന്നു.