Sister Preeti Mary

Nuns bail

കന്യാസ്ത്രീകളെ വലിച്ചിഴയ്ക്കുന്നത് തീവ്രവാദികൾ പോകേണ്ട കോടതിയിലേക്ക്; ആശങ്കയെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം

നിവ ലേഖകൻ

കന്യാസ്ത്രീകളെ തീവ്രവാദികൾ പോകേണ്ട കോടതിയിലേക്കാണ് വലിച്ചിഴയ്ക്കുന്നതെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം ആരോപിച്ചു. കേസ് പൂർണമായി റദ്ദാക്കണമെന്നും, ലഭിച്ച ജാമ്യം താൽക്കാലിക ആശ്വാസം മാത്രമാണെന്നും കുടുംബം പറയുന്നു. കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം കത്തോലിക്ക സഭ ആലോചിക്കുന്നുണ്ട്.